Thursday, January 27, 2011

കൈവിട്ടു പോയ പ്രണയം.....


അനുരാഗാനാളില്‍ അലയാതെ നിന്നെ ഞാന്‍ ഒരുനാള്‍ ഒരുനാള്‍ കണ്ടുമുട്ടി
ഒരുപാട്  നാളായി തോന്നിയൊരിഷ്ടം ഹൃതയത്തില്‍ സുക്ഷിച്ചു നീ അറിഞ്ഞോ ?
പോയകാലത്തിന്റെ സ്മ്രിതികളില്‍ നീ എന്റെ ജിവിത ഭാവങ്ങള്‍ ആയിരുന്നോ ?
നീ തന്ന സ്നേഹം പൊയ് മുഖം ആണോ അതോ മനസിന്റെ ചന്ജലമായിരുന്നോ ?
  ആദ്യാനുരാഗത്തില്‍  ഒരുപിടി നോവുമായ് നിന്നെ തിരഞ്ഞു ഞാന്‍ ഓമലാളെ
എങ്ങോ മറന്ജോരന്‍ തെന്നലായി നീ ഒരുപാടു മോഹങ്ങള്‍ മാത്രമായി ...,

Tuesday, January 25, 2011

ഒടുവില്‍ അവള്‍ വന്നു....


ഒടുവില്‍ അവള്‍ വന്നു......................
എന്‍റെ നൊമ്പരങള്‍ക്കും പരിഭവങള്‍ക്കും അവസാനമേകി..
വെനല്‍ കാലത്തിന്‍റെ അനസാനം പെയ്യുന്ന പുതുമഴ പൊലെ...
വാട്ക്കരിഞു ഇലകള്‍ കൊഴിഞു നിന്ന മരങളില്‍ -
തളിരിലകള്‍ പ്രത്യഷപ്പെട്ടു തുടങി .....
അവയുടെ കൊമ്പുകളില്‍ കുയിലുകള്‍ ചേക്കേറി..
അവ ആരുടെയൊ പ്രണയകഥ മധുരമായി പടാന്‍ തുടങി....
ആ പാട്ടു കേട്ടു ഒഴുകിയെത്തിയ മന്തമാരുതനില്‍ ..
മരചില്ലകള്‍ ല്‍താ‍ളത്തില്‍ ആടി..............
ഒരിക്കലും പൂക്കാതിരുന്ന വാകമരത്തില്‍...
പ്രണയത്തിന്‍റെ ചുവപ്പു നിറമാര്‍ന്ന പൂക്കള്‍ വിടര്‍ന്നു
അവ ഞങള്‍ക്കായി മണ്ണീല്‍ ...
ചുവന്ന പരവതാനി വിരിച്ചു..................

പ്രിയപ്പെട്ട.........


മറക്കാന്‍ നീ പറഞു പക്ഷെ എനിക്ക് കഴിയുന്നില്ല ,
എന്‍റെ പ്രെതീക്ഷകള്‍ എല്ലാം തെറ്റിയിരിക്കുന്നു ............
എന്നാണ് എന്‍റെ പ്രെതീക്ഷയും കണക്കുകൂട്ടലുകളും തെറ്റാതിരുന്നിട്ടുള്ളത് ..............
എങ്കിലും വേദന തോന്നിയില്ല ആശിച്ചാലല്ലെ നിരാശയുണ്ടാകു ..
ഞാന്‍ ഇപ്പൊള്‍ ഒറ്റപ്പെടലിന്‍റെ ഗൃഹാതുരത്വം അനുഭവിക്കുകയാണ്
എന്‍റെ സ്വപ്ന ലൊകത്തെ നിലാവായിരുന്നു നീ ..
പറഞിട്ടും പറഞിട്ടും തീരാത്ത് വാക്കുകളില്‍ സ്നേഹമെന്ന വികാരം ഒളിപ്പിച്ചു വെച്ച് നീ എന്നെ മൊഹിപ്പിക്കാന്‍ പഠിപ്പീച്ചു .....
അരളിമരത്തിലെ ശലഭക്കൂടുകാട്ടി കാട്ടി
നീ എന്‍റെ സ്വപ്നങള്‍ക്ക് പൊട്ടിവിടരാത്ത ശലഭക്കൂട്ടിലെ മ്നോഹരമായ പൂമ്പാറ്റയുടെ നിറങള്‍ പകരുമ്പൊള്‍
ഏതോ നിര്‍വൃതിയില്‍ അലിയുമായിരുന്നു ഞാന്‍ .
സ്വപ്നം കാണാന്‍ എന്നെ പഠിപ്പിച്ച നിനക്ക് എന്‍റെ ഹ്രീദയം നിറഞ നന്ദി.......
പക്ഷെ ഇപ്പൊള്‍ എന്‍റെ സ്വപ്നങള്‍ക്ക് നിറങള്‍ നഷ്ടപ്പെടുന്നത് ഞാന്‍ അറിയുന്നു ...
കൊഴിഞു പൊകുന്ന മയിപ്പീലിത്തുണ്ട് പോലെ എന്‍റെ സ്വപ്നവും കൊഴിഞു പൊവുകയാണ് ..
നീലക്കുറിഞികള്‍ പൂവിടാത്ത താഴ്വരയിലെ ഏകാന്തതയില്‍ നിന്നാണ് ഞാനിത് കുറിക്കുന്നത്...
നീ എന്നെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു ...
ആശ്വസിപ്പിച്ചിരുന്നു...
സ്നേഹം കൊണ്ടും ശാസനകൊണ്ടും...
പൊലിഞുപൊയ ഒരു നക്ഷത്രത്തിളക്കമായി ഞാന്‍ നിന്നെ മരക്കട്ടെ
കൊഴിയുന്ന ഇന്നലെകളെക്കുറിച്ച് ഓര്‍ക്കാതെ ,
വിടരുന്ന നാളകളിലേക്ക്
ഒരു പൂമ്പാറ്റയെപ്പോലെ പറക്കുന്ന നിനക്ക് സര്‍വ്വമംഗളങളും നേര്‍ന്നുകൊണ്ട് ....................
നിന്‍റെ.......... മാത്രം.................

Monday, January 17, 2011

ആദ്യത്തെ സമ്മാനം...


"എന്നെ മറക്കണം . എനിക്ക് നിന്നെ സ്നേഹിക്കാന്‍ കഴിയില്ല .... എന്നെ നിര്‍ബന്തികരുതെ ..."
അവള്‍ എന്നൊടു പറഞ്ഞു .

അതു കേട്ടതും ഞാന്‍ ഒരു ലെറ്റര്‍ കൊടുതു ,
എന്നിട്ട് പറഞ്ഞു , "എന്നെങ്കിലും എന്നെ ഓര്‍ക്കുമ്പോള്‍ ഇതൊന്നു തുറന്നു നോക്കണം "
പിന്നെ ഒന്നും പറയാതെ ഞാന്‍ നടന്നു പോയി .,
ദിവസങ്ങള്‍ മാഞ്ഞു പോയി ...
അങ്ങനെ പറഞ്ഞെങ്കിലും ഞാന്‍ അവളെ വെറുത്തില്ല , അവള്‍ വരാറുള്ള വഴികളില്‍ അവളെ കാത്തിരുന്നു , എന്റെ കണ്ണുകള്‍ക്ക്‌ അവളെ മാത്രം കാണുവാന്‍ കഴിഞ്ഞില്ല ., എന്റെ മനസ് ഞാന്‍ അറിയാതെ അവളെ സ്നേഹിക്കുന്നു എന്ന് ഞാന്‍ മനസിലാക്കി .
വര്‍ഷങ്ങള്‍ക്ക് ശേഷം ,
ഇന്നലെ വൈകിട്ട് അവള്‍ അറിഞ്ഞു ... ഒരിക്കലും മടങ്ങി വരാന്‍ , അവന്‍ ഈ ലോകത്തില്ല എന്ന് .
 അവള്‍ അന്നു തന്ന ആ പഴയ ലെറ്റര്‍ എടുത്തു തുറന്നു വായിച്ചു നോക്കി ,
"നിനക്കായ് തുടിച്ച എന്റെ ഹൃദയം ഇനി ആര്‍ക്കും വേണ്ടി  തുടിക്കുകില്ല , അത് എനിക്ക് ഇഷ്ടമെല്ല ...ആകാശത്തിലെ മിന്നി മറയുന്ന നക്ഷത്രങ്ങള്‍,അവ മരിച്ചുപോയ ആത്മാക്കലെന്നു ഞാന്‍ വിശ്വസിക്കുന്നു .
ഒരിക്കല്‍ ഞാനും ആ നക്ഷത്രമായി പോവാം , അപ്പോള്‍ കൂടെയുള്ള  നിന്റെ കൂട്ടുകാരോട് നീ പറഞ്ഞു കൊടുക്കണം, ആ നക്ഷത്രം എന്നെ ഒരു പാട് സ്നേഹിച്ചിരുന്നു എന്ന് ."
അവളുടെ കണ്ണില്‍ നിറഞ്ഞ കണ്ണുനീര്‍ തുള്ളികള്‍ , വരികളില്‍ വീണു , ആ കണ്ണുനീര്‍ അവനു അവള്‍ നല്‍കിയ ആദ്യത്തെ സമ്മാനം ആയിരുന്നു...

Sunday, January 16, 2011

പ്രണയം മഴപോലെയാണ്...

 "പ്രണയം ഒരു മഴയാണ്................ അകലെ പെയ്യുമ്പോള്‍ കൊതിയാകും അതില്‍ നനയാന്‍ , അരികില്‍ എത്തി നനുത്ത സ്പര്‍ശനം  എല്കുമ്പോള്‍ കുളിരാകും, മെല്ലെ ,മെല്ലെ പെയ്ത്‌ ഇറങ്ങുമ്പോള്‍  അനുഭൂതി ആകും , ആകെ നനഞ്ഞു കുതിരുമ്പോല്‍ വെറുപ്പാകും. അപ്പോള്‍ അറിയാതെ പറഞ്ഞു പോകും............... ഈ നശിച്ച മഴ ഒന്നു മാറിയെങ്കില്‍ !!!

ഇഷ്ടം......


ചില ഇഷ്ടം അങ്ങനയാണ് അറിയാതെ നമ്മള്‍ ഇഷ്ടപ്പെട്ടു പോകും ഒന്നുകാണാന്‍.... ഒപ്പം നടക്കാന്‍ ....കൊതി തീരെ സംസാരിക്കാന്‍.... ഒക്കെ വല്ലാതെ കൊതിക്കും. എന്നും എന്റേത് മാത്രമാണ് എന്ന് വെറുതെ കരുതും.... ഒടുവില്‍ എല്ലാം വെറുതെ ആയിരുന്നു എന്ന തിരിച്ച്‌ അറിയുമ്പോള്‍ ഉള്ളില്‍ എവിടെയെങ്കിലും ആ ഇഷ്ടത്തെ നമ്മള്‍ കുഴിച്ചു മൂടും പിന്നീട് എപ്പോഴെങ്കിലും ഒക്കെ രണ്ടു തുള്ളി കണ്ണീരിന്റെ നനവോടെ ആ ഇഷ്ടത്തെ നമ്മള്‍ ഓര്‍ക്കും അപ്പോഴും ഹൃദയം വല്ലാതെ കൊതിക്കുന്നുണ്ടാവും......
അവള്‍ എന്റെത് ആയിരുന്നെങ്കില്‍.....

Saturday, January 15, 2011

പ്രണയം


നിങ്ങള് ഒരാളെ പ്രണയിക്കുന്നു എങ്കില്................ നിങ്ങള് കരുതും അവളാണ് ലോകത്തിലെ ഏറ്റവും ആകര്ഷകമായ വസ്തു എന്ന്.............. അത് പ്രണയമല്ല. വെറും ഭ്രമമാണ്...... നിങ്ങള് ഒരാളെ പ്രണയിക്കുന്നു എങ്കില് നിങ്ങള് കരുതും അവളുടെ എല്ലാ വാശികളും അംഗീകരിക്കും എന്ന് ...... അത് പ്രണയമല്ല ...... അത് വിട്ടു വീഴ്ചയാണ്........ മാത്രമല്ല ആ സമയം അവളുമായ് വഴക്കിടുന്നത് പോലും അവളെ വേദനിപ്പിക്കും എന്ന് നിങ്ങള് കരുതും..............അതും പ്രണയമല്ല...കാരുണ്യമാണ്.......എന്നാല് അവള് വേദനിക്കുമ്പോള് അവളെക്കാള് വേദന അനുഭവിക്കുന്നത് നിങ്ങള് ആണെങ്കില്..... നിങ്ങളെക്കാള് നന്നായി നിങ്ങളെ മനസ്സിലാക്കുന്നത് അവളാണെങ്കില്............ അവള് വേദനിക്കരുത് എന്ന് കരുതി ആ പ്രണയത്തെ മനസ്സിനുള്ളില് തന്നെ സുക്ഷിക്കുവാന് കഴിയുകയാണ് എങ്കില്......... ഓര്ക്കുക അതാണ് പ്രണയം ....... അത് മാത്രമാണ് പ്രണയം

മഴ

പണ്ട് മഴ പെയ്യുമ്പോള്‍ മനം തുടി കൊട്ടുമായിരുന്നു
ഓലക്കീരില്‍ വീഴുന്ന മഴയുടെ ശബ്ദം,
ഒരു വല്ലാത്ത വികാരത്തോടെ ഞാന്‍ കേട്ടിരുന്നു
ചിതല്‍ കയറിയ ജനല്പ്പടിയില്‍ പിടിച്ചു പുറത്തേക്ക്‌ 
നോക്കുമ്പോള്‍ എന്റെ വികാരം എന്തായിരുന്നു?
പിന്നെ എന്നോ പ്രണയിനിയുടെ കൈ പിടിച്ച് കായലിനു 
കുറുകെയുള്ള പാലത്തിലൂടെ മഴനനഞ്ഞ് നടന്നതും ഓര്‍മ്മയിലുണ്ട്
ഇപ്പൊ എല്ലാം നഷ്ട സ്വപ്‌നങ്ങള്‍ ..
ഇന്ന് മഴ പെയ്യുമ്പോള്‍ ഒരു നിരാശ മാത്രം .…

Friday, January 14, 2011

പറയാതിരുന്നത്...


ഒരുപാട് ഉണ്ടായിരുന്നു നിന്നോട് മാത്രം പറയാന്‍ സൂക്ഷിച്ചത്...അന്നൊന്നും പക്ഷെ നീ...
ഇന്നിപ്പോള്‍ എല്ലാം കേള്‍ക്കാന്‍ അറിയാന്‍ ആയി നീ വന്നപ്പോഴേക്കും...
എനിക്ക് എന്‍റെ വാക്കുകള്‍ എല്ലാം നഷ്ടപ്പെട്ട പോലെ...

നിനക്ക് പ്രിയപ്പെട്ട ആ നീലാംബരി മാത്രം ഞാനിനി  പാടാം...

നീ പണ്ടേ അറിഞ്ഞിരുന്നല്ലോ എനിക്കെന്നും പാടാന്‍ ഉണ്ടായിരുന്നത് ഇത് മാത്രം ആണെന്ന്...

പറയാത്ത മൊഴികള്‍ തന്‍ ആഴത്തില്‍ മുങ്ങിപ്പോയ്‌........

Thursday, January 13, 2011

" നമുക്കാദ്യം ഉണ്ടാകുന്നതു ആണ്‍ കുഞ്ഞാണെങ്കില്‍ അവനു നമുക്ക് എന്ത് പേരിടണം ? ...
 ആര്‍ദ്രമായ സ്വരത്തില്‍ അവള്‍ ചോദിച്ചു ......
മൊബൈലിലെ ക്യാമറ കണ്ണുകളിലൂടെ അവളുടെ ചുണ്ടുകളുടെ വശ്യത ആസ്വദിക്കുകയായിരുന്നു അവന്‍ ......
 " നീ പറ ....ലേഡീസ് ഫസ്റ്റ് എന്നല്ലേ ...അവന്‍ അലക്ഷ്യമായി മൊഴിഞ്ഞു "
നീ എന്താ ഇങ്ങനെ ..?..നിനക്ക് എന്നെ ഇഷ്ട്ടമല്ലേ ? .....അവളുടെ കണ്ണുകള്‍ സങ്കടം കൊണ്ട് ചുവന്നു ....

"നീ എന്താ ഇങ്ങനെ പറയുന്നേ ...എന്‍റെ ഓരോ ശ്വാസത്തിലും നിന്നോടുള്ള പ്രണയം അലിഞ്ഞു ചേര്‍ന്നിരിക്കുന്നു ....അവന്‍ കാതരമായി മന്ത്രിച്ചു ....
 ശരീരത്തിലൂടെ ഇഴയുന്ന  കൈ വിരലുകളെ അവഗണിച്ചു അവന്‍റെ തുടുത്ത കവിളില്‍ അവള്‍ ചെറുതായി നുള്ളി .പിന്നെ .അവളുടെ കയ്യിലുള്ള ഐസ് ക്രീം അവനു നേരെ നീട്ടി ......

 "ടെക്ക് ഇറ്റ്‌ ഈസി... ടെക്ക് ഇറ്റ്‌ ഈസി........" ആ മനോഹര നിമിഷങ്ങളെ തകര്‍ത്തുകൊണ്ട് അവന്‍റെ മൊബൈല്‍ അടിച്ചു ...
."നാട്ടില്‍നിന്നും അമ്മയാണ് ...സംസാരിച്ചു ഇപ്പൊ വരാം " അവന്‍ പറഞ്ഞു ......

" മോനെ..." ..." അമ്മയുടെ അവശമായ സബ്ദം കാതില്‍ .. ...... .. ......
ചുണ്ടിലെ ഐസ് ക്രീം തുടച്ചു കൊണ്ട് അവന്‍ പറഞ്ഞു ..."അമ്മേ ..അമ്മയ്ക്കറിയാമോ ...അമ്മയ്ക്കു അസുഖം ആണെന്ന് രാവിലെ പറഞ്ഞത് മുതല്‍ ജലപാനം കഴിക്കാതെ അമ്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍ ..."
 ദൂരെ ഒരു അമ്മ സ്നേഹനിധിയായ ഒരു മകനെ തനിക്കു തന്നതിന്‌ സര്‍വ്വെശ്വരനോട് നന്ദി പറഞ്ഞു ........ഇത്രയും നല്ലവനായ ഒരു കാമുകനെ തന്നതിന്‌ ഒരു പെണ്ണും അതെ ഈശ്വരനോട് നന്ദി പറഞ്ഞു ....

Monday, January 10, 2011


എനിക്ക് നിന്നെ നഷ്‌ടമായ ഇടത്തുനിന്നും,
ഞാന്‍ എന്നിലേക്ക് ഒരു യാത്ര തുടങ്ങി .
ആ വഴികളില്‍ എല്ലാം നീ മാത്രമായിരുന്നു .
നിന്നെ കാണുന്നതിനും മുന്‍പുള്ള ,
ഓര്‍മകളില്‍ എത്തി ഞാന്‍ നിന്നു.
ഇനി തിരിഞ്ഞു നടക്കുമ്പോള്‍ എനിക്ക് വഴിതെറ്റിയിരുന്നെങ്കില്‍ !!!
നമ്മള്‍ കാണാതിരുന്നെങ്കില്‍ !!!

love is painful ...

ഒരിക്കല്‍ തുറന്നു പറഞ്ഞതാണ്‌ നിന്നോട് എന്റെ പ്രണയം
കേട്ടിട്ടും കേള്‍ക്കാത്തത് പോലെ നടിക്കുകയാണ് നീ...
അറിഞ്ഞിട്ടും അറിയാത്തതുപോലെ ഭാവിക്കുകയാണ് നീ ......
എനിക്ക് വേണ്ടത് നിന്റെ പ്രണയമല്ല നിന്നെ തന്നെയാണ്....
കാരണം പ്രണയത്തെ എനിക്ക് ഭയമാണ് .....


ഇത് ഞാന്‍ നിനക്ക് വേണ്ടി മാത്രം  എഴുതിയതാണ് ,എനിക്കറിയാം നീ എന്നെങ്ങിലും ഏതെങ്കിലും കാലത്ത്  ഒരു തമാശയോടെ  അല്ലെങ്ങില്‍ ഒരു കവ്തുകത്തോടെ  എന്നെ അന്വഷിച് ഇത് വഴി വരുമെന്ന് , ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്  നിന്നെപ്പോലെ   എനിക്ക് ആകാന്‍ കഴിഞ്ഞെങ്ങില്‍ ......കാലത്തിനു അനുസരിച്ച് ജീവിക്കാന്‍ പഠിച്ച ഭാഗ്യവതിയാണ്‌ ,എന്തോ എനിക്കീ ജന്മത്തില്‍ നിന്നെ മറക്കാന്‍ ആവുന്നില്ല ...എന്തോ ഞാന്‍ ഇങ്ങനെ ആയിപ്പോയി. ..... പ്രതിസന്ധികള്‍ മാത്രം നിനക്ക് കൂട്ടായിരുന്ന ഒരു കാലത്താണ് നാം കണ്ട്മുട്ടിയത് കാലവും ബന്ധങ്ങളും  നിന്റെ ജീവിതത്തില്‍ ഇരുള്‍ പരത്തിയപ്പോള്‍ ഒരു നുറുങ്ങു വെട്ടം ആയിട്ടെങ്ങിലും അല്ലെ നിന്റെ മുന്‍പില്‍ ഞാന്‍ പ്രത്യക്ഷപ്പെട്ടത് ?  അതിനു ശേഷം കാലമെത്ര കടന്നു പോയിരിക്കുന്നു  നിനക്ക് വേണ്ടി മാത്രം ഞാന്‍ ഒരു ഹ്രതയം മാറ്റി വെച്ചു കളിയും , ചിരിയും ,സ്നേഹവും ,സല്ലാപവും ,സങ്ങടവും ,....  എല്ലാം നിനക്കുള്ളതായിരുന്നു  പലപ്പോഴും വാക്കുകള്‍ നിന്നോട് കലഹിചിട്ടുന്ടെങ്ങിലും അതൊന്നു യഥാര്‍ത്ഥം ആയിരുന്നില്ലെന്ന് നിനക്കറിയില്ലേ ...സ്നേഹം എന്ന വാക്കിന്റെ പൂര്‍ണ അര്‍ഥം ആയിരുന്നില്ലേ ഞാന്‍ ? ഇതിലും അധികം നിനക്കെവിടുന്നെങ്ങിലും  ലഭിച്ചിട്ടുണ്ടോ ? ഇനി ലഭിക്കുമോ ?തിമര്‍ത്തു പെയ്യുന്ന മഴയോടൊത്ത്‌ പരസ്പ്പരം മനസോടോത് മെയ്യും ഒന്നായി തീര്‍ന്ന  ആ രാത്രിയുടെ ഓര്‍മ്മകള്‍ മാത്രം മതി ഇ ജന്മത്തില്‍ എനിക്ക് മുതല്‍ക്കൂട്ടായി ....

Sunday, January 9, 2011

പ്രണയം വന്ന വഴി!



എന്റെ പരിമിതികളെ കുറിച്ച് ഞാനവളോട് പറഞ്ഞതാണ്.
ഒന്നല്ലാ....ഒരുപാട്.......
എന്നിട്ടും അവളെന്നെ ഇടവഴിയില്‍ പൂക്കളറത്ത് കാത്തിരുന്നു.
നിഷേധിച്ചു വഴിമാറി പോയപ്പോള്‍-
കരഞ്ഞു ,
കലഹിച്ചു,
ദുഷ്ടെനെന്നു പറഞ്ഞു.
ഭീരുവിനോട് തോന്നുന്ന വികാരമെന്ന് പോലും.....
"ക്ലാര" നീ ഒന്ന് മനസ്സിലാക്കണം.
ഞാന്‍ വെറുമൊരു "മുഫാസ്"ആണ്.
എനിക്കൊന്നുമില്ലാ...കുളിക്കാന്‍ ആമ്പല്‍ കുളമില്ലാ...,
നാലുകെട്ടും ചുറ്റുമതിലുമില്ലാ...,ആജ്ഞാനുവര്‍ത്തികളായാരുമില്ലാ.
സ്വഭാവത്തിന്റെ ഒരാവരണം മാത്രമാണീ ഈ ശരീരം.
ശരിയാണ്......സൌന്ദര്യത്തില്‍ നീയൊരു "ചന്ദ്രിക"യാണ്.
പ്രായത്തിന്റെ മോഹങ്ങളില്‍ പ്രരാബ്തങ്ങള്‍ ഏറെയാണെനിക്ക്.
നിരക്ഷനനായ ഒരച്ഛന്റെ അവസാന ആഗ്രഹമാണെന്റെ എന്ജ്ജിനീറിംഗ്.
എനിക്കൊരിക്കലും "രമണന്‍ "ആകാന്‍ ആവില്ലാ...
നീ ഓര്‍ത്തെടുത്തു പറയുന്നതെല്ലാം ഭാവിയാണ്.
നടക്കാത്ത സ്വപ്നങ്ങളുടെ ഗോപുരം നീ പണിയുകയാണ്.
ഹാന്‍ഡ്‌ ബാഗ്ഗില്‍ നിറച്ച സമ്പാദ്യവുമായി-
വണ്ടി കേറിയാല്‍ തീരുന്നതല്ലാ..ജീവിതം.
ഈ രാത്രിയില്‍ തന്നെ കാണണമെന്ന് നീ വാശി പിടിക്കരുത്.
നിന്റെ തിരക്ക് കൂട്ടലില്‍  എവിടെയോ..എന്റെ പ്രണയം സംഭവിച്ചിരിക്കുന്നു.
ജീവിതത്തില്‍ നശിക്കാതെ അവശേഷിച്ച ഓരെ.. ഒരനുഗ്രഹം ഉറക്കമായിരുന്നു.
അതും നഷടമായി.
ഏതു തരം ക്രൂരമായ നിയോഗമാണ്-
നിന്നെ എന്റെ ദൌര്‍ഭാഗ്യങ്ങളിലേക്ക് അടുപ്പിച്ചത്.
ഒഴിവാക്കാനാവാത്ത ഏതോ ഒരു വിധി.
ഇനി നേരിടുക തന്നെ.....
നിന്റെ ഉറപ്പു മാത്രമാണ് ഇപ്പോയുമെന്റെ പ്രണയം.  

ഒരുപാട് ഞാന്‍ കരഞ്ഞു,
എന്റെ കണ്ണുനീര്‍ ആരും കണ്ടില്ല.
കുറെ ഞാന്‍ ചിരിച്ചു,
എന്റെ ചിരിയും ആരും കണ്ടില്ല.
പലപ്പോളും ഞാന്‍ സങ്കടപ്പെട്ടു,
എന്റെ സങ്കടവും ആരും കണ്ടില്ല.
ഒരിക്കല്‍ ഞാനൊരു ആണിന്റെ  കൂടെ
നടന്നു പോയി...
അത് മാത്രം എല്ലാവരും കണ്ടു.