" നമുക്കാദ്യം ഉണ്ടാകുന്നതു ആണ്‍ കുഞ്ഞാണെങ്കില്‍ അവനു നമുക്ക് എന്ത് പേരിടണം ? ...
ആര്‍ദ്രമായ സ്വരത്തില്‍ അവള്‍ ചോദിച്ചു ......
മൊബൈലിലെ ക്യാമറ കണ്ണുകളിലൂടെ അവളുടെ ചുണ്ടുകളുടെ വശ്യത ആസ്വദിക്കുകയായിരുന്നു അവന്‍ ......
" നീ പറ ....ലേഡീസ് ഫസ്റ്റ് എന്നല്ലേ ...അവന്‍ അലക്ഷ്യമായി മൊഴിഞ്ഞു "
നീ എന്താ ഇങ്ങനെ ..?..നിനക്ക് എന്നെ ഇഷ്ട്ടമല്ലേ ? .....അവളുടെ കണ്ണുകള്‍ സങ്കടം കൊണ്ട് ചുവന്നു ....
"നീ എന്താ ഇങ്ങനെ പറയുന്നേ ...എന്‍റെ ഓരോ ശ്വാസത്തിലും നിന്നോടുള്ള പ്രണയം അലിഞ്ഞു ചേര്‍ന്നിരിക്കുന്നു ....അവന്‍ കാതരമായി മന്ത്രിച്ചു ....
ശരീരത്തിലൂടെ ഇഴയുന്ന കൈ വിരലുകളെ അവഗണിച്ചു അവന്‍റെ തുടുത്ത കവിളില്‍ അവള്‍ ചെറുതായി നുള്ളി .പിന്നെ .അവളുടെ കയ്യിലുള്ള ഐസ് ക്രീം അവനു നേരെ നീട്ടി ......
"ടെക്ക് ഇറ്റ് ഈസി... ടെക്ക് ഇറ്റ് ഈസി........" ആ മനോഹര നിമിഷങ്ങളെ തകര്‍ത്തുകൊണ്ട് അവന്‍റെ മൊബൈല്‍ അടിച്ചു ...
."നാട്ടില്‍നിന്നും അമ്മയാണ് ...സംസാരിച്ചു ഇപ്പൊ വരാം " അവന്‍ പറഞ്ഞു ......
" മോനെ..." ..." അമ്മയുടെ അവശമായ സബ്ദം കാതില്‍ .. ...... .. ......
ചുണ്ടിലെ ഐസ് ക്രീം തുടച്ചു കൊണ്ട് അവന്‍ പറഞ്ഞു ..."അമ്മേ ..അമ്മയ്ക്കറിയാമോ ...അമ്മയ്ക്കു അസുഖം ആണെന്ന് രാവിലെ പറഞ്ഞത് മുതല്‍ ജലപാനം കഴിക്കാതെ അമ്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍ ..."
ദൂരെ ഒരു അമ്മ സ്നേഹനിധിയായ ഒരു മകനെ തനിക്കു തന്നതിന് സര്‍വ്വെശ്വരനോട് നന്ദി പറഞ്ഞു ........ഇത്രയും നല്ലവനായ ഒരു കാമുകനെ തന്നതിന് ഒരു പെണ്ണും അതെ ഈശ്വരനോട് നന്ദി പറഞ്ഞു ....
No comments:
Post a Comment