Tuesday, October 26, 2010

മൌനത്തില്‍ നിന്ന് പിറന്ന കവിത...


രണ്ടു മൌനങ്ങള്‍ക്കിടയില്‍ നിറഞ്ഞ
മഹാമൌനത്തില്‍ പിറന്നു വീണത്
ഒരു കവിത.
നിന്‍റെ അര്‍ദ്ധവിരാമങ്ങളിലായിരുന്നു
ഓമനേ,ഞാനെന്‍റെ തുടര്‍ച്ചകള്‍ക്കായി
തേടിയിരുന്നത്.

നിന്‍ വിരല്‍ത്തുമ്പിലെ മുദ്രകളിലായിരുന്നു,
എന്‍റെ വാക്കുകള്‍ പിച്ച വച്ചിരുന്നത്.
കാലം തെറ്റിപ്പെയ്യുന്ന മഴ പോലെ
കാലം തെറ്റിയ എന്‍റെ പ്രണയം
മൊട്ടിട്ടത്,
ഓമനേ, നീ നീരൊഴുക്കിയ അക്ഷരങ്ങളിലായിരുന്നു.
നിന്‍റെ മൌനത്തിന്‍റെ ആഴങ്ങളില്‍
എന്‍റെ ഹൃദയം ശ്വാസത്തിനായ് പിടയുമ്പോഴും
ജീവവായുവായ് അന്നു നീ തന്ന ഓര്‍മ്മകള്‍.....
പ്രണയം ഒഴുകും പുഴയാണെന്ന്
നീ പറയുമ്പോഴും
അറിയുന്നില്ല നീ, നിന്‍റെ മൌനം
കൊടും വേനലായ്,
കാറ്റുതീയ്യായ്
എന്‍റെ പ്രവാഹങ്ങളെ പൊള്ളിക്കുകയാണെന്ന്.
എന്നും എണ്ണ പകരാന്‍ നീ വരുമെന്നോര്‍ത്ത്
ഞാന്‍ കത്തിച്ച മണ്‍ചിരാതുകള്‍
എണ്ണവറ്റി സ്വയം കത്തിയെരിയുന്നു.
അതിന്‍റെ ചാരത്തില്‍
എന്നെങ്കിലും എന്‍റെ നോവുന്ന നിശ്വസം
നീ കേള്‍ക്കുകയാണെങ്കില്‍,
ഓമനേ അതിലൊരിളം കാറ്റായ്
നിന്‍റെ ഒരു ചുംബനം മാത്രം.

Sunday, October 24, 2010

ഓര്‍മ്മകള്‍ ഉണരുന്നു


ഉണരുന്നു ഓര്‍മ്മകള്‍
നീയെന്ന രാഗം തേടുന്നു ഞാന്‍
ലയിക്കുന്നു നിന്നില്‍ എന്‍ സ്വരങ്ങള്‍
മനസ്സെന്ന മാന്ത്രികവീണയിലേതോ
താളങ്ങള്‍ ഉണരുന്നു തരംഗങ്ങളായ്
രാവിന്‍റെയേകാന്തയാമങ്ങളില്‍
കാതോര്‍ത്തു ഞാനിരുന്നു.

കേള്‍ക്കാനായില്ലൊരു സ്വരമെങ്ങും
കേഴുന്നു ഞാന്‍ നിശബ്ദയായ്...
നിശാഗന്ധികള്‍ വിടര്‍ന്നു,
കുടമുല്ലകള്‍ വിരിഞ്ഞു.
എന്‍ മനസ്സിലേതോ,
നഷ്ടവസന്തത്തിന്‍ സ്മൃതിയുണരുകയോ...
മാനം കാണാത്തൊരു മയിപ്പീലിയായ്
സൂക്ഷിച്ചു ഞാനെന്‍റെ കനവുകള്‍
കരളില്‍ തിളങ്ങിയ മോഹങ്ങളെ
മറവിതന്‍ ചെപ്പിലൊളിച്ചു വച്ചു.
പൊയ്പ്പോയ കാലത്തെ നോക്കി
നിസ്സഹായായി ഞാന്‍ നില്‍ക്കുമ്പോള്‍
പുനര്‍ജ്ജനിക്കുന്നൊരീയോര്‍മ്മകള്‍
കവിതകളായെന്നില്‍ വിടരുമെങ്കില്‍!!!...

Saturday, October 23, 2010

കാത്തിരിപ്പ്.....


കാത്തിരിപ്പൂ നിനക്കായി നിലാവിന്റെ
ജാലകത്തിന്‍ കൂട്ടില്‍ ഏകനായി ഞാനും...

അറിയാതെ കേള്‍ക്കുമാ
ആത്മനൊമ്പരങ്ങള്‍ക്കും
അറിയാതെ നിര്‍വൃതി

കൊള്ളും മനസ്സിനും
ഒരു മാത്ര നേരത്തില്‍
വിട വാങ്ങി പോകുമാ
ഇണ പക്ഷിയോടൊരു വാക്കൂ മൊഴിയവേ...

കാത്തിരിപ്പൂ നിനക്കായി നിലാവിന്റെ
ജാലകത്തിന്‍ കൂട്ടില്‍ ഏകനായി ഞാനും...

ഒന്നും പറയാതെ പോയ നീയെന്‍ നെഞ്ചില്‍
ഒരു മുള്ളു കൊള്ളും പോലെ വേദനയായി.
എവിടെയോ മായുന്നു നീയെന്‍ കിനാവിന്റെ
ജാലക കൂട്ടില്‍ തെളിയൂ എന്‍ ഓമലേ...

ഓരോ രാത്രിയും വിട പറയും നേരത്ത്
ഓരോ രാക്കിളിയും കേഴും നിലാവത്ത്
അറിയാതെ പോകുന്നു നീയെന്റെ നൊമ്പരം.

കാത്തിരിപ്പൂ നിനക്കായി ഞാനും...!!

Friday, October 22, 2010

നീയും ഞാനും


കൂട്ട്.....
അവിചാരിതം തുറന്ന കണ്‍കിളിവാതിലില്‍
പരിചിതമാമൊന്നിനെ കണ്ടമ്പരക്കുന്നത്

നിശ്വാസം നിറഞ്ഞുവീര്‍ത്ത നൊമ്പരകൂടില്‍
കളിവാക്കിന്‍ മുനകുത്തി പഴുതിട്ട് നോവുന്നത്

ഇഷ്ടം....
നടവഴിയില്‍ വീണ കൊലുസ്സീണങ്ങള്‍ പെറുക്കി
നെഞ്ചിടിപ്പോടെ മനസ്സില്‍ തിരുകുന്നത്

മൗനം പേറിയെത്തുന്ന കനത്ത തപാല്‍കുറി
തൊടാതെ തുറക്കാതെ വായിക്കാനാവുന്നത്

പ്രണയം....
വരച്ച ചന്ദനക്കുറിയുടെ തണുത്ത രേഖയില്‍
‍നെറ്റികള്‍ പരസ്പരം തൊട്ടു പിരിയുന്നത്

പിണക്കത്തിന്‍ വെയിലില്‍ പുറമേ ചിരിച്ച്
ഇണക്കത്തിന്‍ മഴയില്‍ അകമേ കരയുന്നത്

സ്വന്തം.....
ആത്മാവില്‍തുറക്കുന്ന ഗോവണിപ്പടിവാതില്‍
‍ഉള്ളിലെത്തി താഴിട്ട് പൂട്ടിവെക്കുന്നത്

മരണംപോല്‍ തണുക്കുന്ന സ്നേഹത്തിന്‍ പുലര്‍ച്ചയില്‍
‍പരസ്പരം ദേഹങ്ങള്‍ തീകാഞ്ഞിരിക്കുന്നത്.

Thursday, October 21, 2010

പ്രണയം നമുക്ക് മാത്രമുള്ളത്...


പ്രണയം ഒരു ആഘോഷമാണ്
നിറയെ പൂവുകളും
കൊഴിയുന്ന ഇലകളും
തിരിഞ്ഞു നോക്കുന്ന
ആനന്ദത്തിന്റെ നയനങ്ങളും
ഉള്ള നമ്മുടെ മാത്രം
ആഘോഷം..


പ്രണയം ഒരു നര്‍ത്തനമാണ്
മഴ മേഘം കണ്ടു
നിറയെ പീലി  വിടര്‍ത്തിയാടുന്ന
മയുര നൃത്തം,
നിന്റെ മാത്രം
ഹൃദയത്തില്‍ തൊട്ടു
ചെവിയില്‍ മന്ത്രിച്ച്
നമ്മള്‍ മാത്രം
നിറഞ്ഞാടുന്ന നര്‍ത്തനം ....

പ്രണയം മഴയാണ്
നെല്‍പ്പാടങ്ങള്‍ക്കു മുകളില്‍
കുളിര്‍ന്നു തീരാത്ത
കറുത്ത ആകാശത്തെ സാക്ഷി നിര്‍ത്തി
വരമ്പത്തെ തെങ്ങോലത്താഴെ,
ചാറ്റല്‍ മഴ കൊള്ളുന്ന
നമുക്കിടയില്‍
തോരാതെ പെയ്ത മഴ..

പ്രണയം നിലാവ് ആണ്
അസ്തമയങ്ങളില്‍ നിന്ന്
ഉദയങ്ങള്‍ തേടുന്ന
രാത്രികളില്‍
പ്രതീക്ഷയുടെ വര പോലെ
നമ്മള്‍ പ്രണയത്തെ
കാത്തു വച്ചിരുന്നു...

പ്രണയം നിന്റെ
കണ്ണുകള്‍ തേടിയുള്ള
എന്റെ നയനങ്ങളുടെ
പാച്ചിലാണ് ..
പ്രണയം നിന്റെ
ആത്മാവ് തേടിയുള്ള
എന്റെ ഹൃദയത്തിന്റെ
പ്രവാഹമാണ് ..

നിന്നിലേക്ക്‌
പുര്‍ണ്ണമായി
ഒഴുകി തീരുന്നതിനായി
ഉള്ള എന്റെ മാത്രം പ്രവാഹം...

പൂമരം


ഒരു വേനല്‍ പകലിലാണ് വസന്തം
വാതിലില്‍ മുട്ടി വിളിച്ചത് ..

മറുപടി പോലും  കാക്കാതെ
പൂക്കള്‍ വാരി വിതറി സുഗന്ധത്താല്‍ മൂടി
അവ പൂമരമായി ....

കാലം തെറ്റി പൂത്ത കണിക്കൊന്നയെ
കണ്ടു നിന്നവരൊക്കെ കളിയാക്കി ....

ആത്മാവില്‍ വസന്തം മുട്ടി വിളിച്ചാല്‍
പൂക്കാതിരിക്കുന്നതെങ്ങനെ

സുകൃതം


ഓര്‍ക്കുന്നു ഞാന്‍ ഏതോ
ജന്മാന്തര തീരത്തു
കണ്ടു പിരിഞ്ഞ
ഭാഗ്യ താരകങ്ങള്‍ നാം.

ഓര്‍ക്കുകയാണ് ഞാന്‍
ഏതോ നികുന്ജത്തില്‍ 
പൊന്‍കൂട് തീര്‍ത്ത
ഇണക്കിളികള്‍ നാം.

ഓര്‍ക്കുകയാണ് ഞാന്‍
ഏതോ തിര മായ്ച്ച
പൂഴിയില്‍
പതിഞ്ഞ കാല്‍പ്പാടുകള്‍ നാം.

ശിഷ്ടമാം ജന്മങ്ങള്‍
ജീവിച്ചു തീര്‍ക്കുവാന്‍
പിന്നെയും നര ജന്മമെടുത്തു
പിറന്നു നാം.

കാലങ്ങള്‍ താണ്ടിയ
ജീവിത യാത്രയില്‍
പിന്നെയും നാം കണ്ടു
മുട്ടിയെന്നോ സുകൃതമേ...

വേര്‍പാട്‌...


Wednesday, October 20, 2010

BSNL Adds Highest Number of New GSM subscribers In September



India’s National Telecom back bone and pan India 3G mobile service operator Bharat Sanchar Nigam Ltd (BSNL) has added a total of 2.3 million new subscribers which is the highest number of new mobile subscribers additions in the month of September 2010.
As per the latest data released by COAI this is higher than any other operator across all the telecom circles in India and its first time since last years that the state run operator has managed to achieve this mile stone.
The total number of GSM subscribers in the country crossed 494 million as against 481 million the previous month, data released by Cellular Operators Association of India (COAI).
One of the latest entrant in the Indian GSM market, Uninor added 2.17 million new mobile subscribers, country’s largest mobile service operator Bharti Airtel added 2 million while Vodafone Essar managed 1.7 million new subscribers.
Videocon added 0.8 million new subscribers Aircel added 1.6 million, IDEA Cellular added 1.4 million new subscribers whille Another PSU operator MTNL added 35,146 new GSM subscribers in the month of September-2010.

Sunday, October 17, 2010

സൌഹൃദം..

ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവയാണ്.അത് കൊടുക്കാനും

പകരാനും കഴിയുകയെന്നത് ജീവിത സൌഭാഗ്യവും.

നമ്മുടെ സുഖ-ദുഖങ്ങളില് പങ്കാളിയാവുന്ന

ഒരു നല്ല സുഹൃത്തിന്റെ സാമീപ്യവും സാന്നിധ്യവും

ജീവിതത്തില് ഒരു കുളിര്‍മഴയുടെ ആസ്വാദ്യത നല്‍കും.

സൌഹൃദത്തിന്റെ തണല്‍മരങ്ങളില്

ഇനിയുമൊട്ടേറെ ഇലകള്

തളിര്‍ക്കുകയും കായ്ക്കുകയും ചെയ്യട്ടെ................

10 Promises should be taken before choosing BSNL (Particularly Groups)


1.      I have already enjoyed my life in childhood

2.      I love tension
3.      I don't want to spend time with my friends and family.
4.      I love my challenge Accounts section on Temp Advance and Imprest Accounts.
5.      I love to work on Sundays and Holidays
6.      I want to take revenge on myself (Perfect Reason)
7.      I don't want enjoy my married Life
8.      I want different salary every month.
9.      Dare to face the most complex Promotion policy and transfer policy (So Transparent infact)
10.     I want to learn until my death

നിനക്കായ് ...

നീ മാത്രം