പൂമരം
ഒരു വേനല്‍ പകലിലാണ് വസന്തം
വാതിലില്‍ മുട്ടി വിളിച്ചത് ..
മറുപടി പോലും കാക്കാതെ
പൂക്കള്‍ വാരി വിതറി സുഗന്ധത്താല്‍ മൂടി
അവ പൂമരമായി ....
കാലം തെറ്റി പൂത്ത കണിക്കൊന്നയെ
കണ്ടു നിന്നവരൊക്കെ കളിയാക്കി ....
ആത്മാവില്‍ വസന്തം മുട്ടി വിളിച്ചാല്‍
പൂക്കാതിരിക്കുന്നതെങ്ങനെ
No comments:
Post a Comment