Thursday, October 21, 2010
പ്രണയം നമുക്ക് മാത്രമുള്ളത്...
പ്രണയം ഒരു ആഘോഷമാണ്
നിറയെ പൂവുകളും
കൊഴിയുന്ന ഇലകളും
തിരിഞ്ഞു നോക്കുന്ന
ആനന്ദത്തിന്റെ നയനങ്ങളും
ഉള്ള നമ്മുടെ മാത്രം
ആഘോഷം..
പ്രണയം ഒരു നര്‍ത്തനമാണ്
മഴ മേഘം കണ്ടു
നിറയെ പീലി വിടര്‍ത്തിയാടുന്ന
മയുര നൃത്തം,
നിന്റെ മാത്രം
ഹൃദയത്തില്‍ തൊട്ടു
ചെവിയില്‍ മന്ത്രിച്ച്
നമ്മള്‍ മാത്രം
നിറഞ്ഞാടുന്ന നര്‍ത്തനം ....
പ്രണയം മഴയാണ്
നെല്‍പ്പാടങ്ങള്‍ക്കു മുകളില്‍
കുളിര്‍ന്നു തീരാത്ത
കറുത്ത ആകാശത്തെ സാക്ഷി നിര്‍ത്തി
വരമ്പത്തെ തെങ്ങോലത്താഴെ,
ചാറ്റല്‍ മഴ കൊള്ളുന്ന
നമുക്കിടയില്‍
തോരാതെ പെയ്ത മഴ..
പ്രണയം നിലാവ് ആണ്
അസ്തമയങ്ങളില്‍ നിന്ന്
ഉദയങ്ങള്‍ തേടുന്ന
രാത്രികളില്‍
പ്രതീക്ഷയുടെ വര പോലെ
നമ്മള്‍ പ്രണയത്തെ
കാത്തു വച്ചിരുന്നു...
പ്രണയം നിന്റെ
കണ്ണുകള്‍ തേടിയുള്ള
എന്റെ നയനങ്ങളുടെ
പാച്ചിലാണ് ..
പ്രണയം നിന്റെ
ആത്മാവ് തേടിയുള്ള
എന്റെ ഹൃദയത്തിന്റെ
പ്രവാഹമാണ് ..
നിന്നിലേക്ക്
പുര്‍ണ്ണമായി
ഒഴുകി തീരുന്നതിനായി
ഉള്ള എന്റെ മാത്രം പ്രവാഹം...
Subscribe to:
Post Comments (Atom)
No comments:
Post a Comment