Sunday, October 24, 2010
ഓര്‍മ്മകള്‍ ഉണരുന്നു
ഉണരുന്നു ഓര്‍മ്മകള്‍
നീയെന്ന രാഗം തേടുന്നു ഞാന്‍
ലയിക്കുന്നു നിന്നില്‍ എന്‍ സ്വരങ്ങള്‍
മനസ്സെന്ന മാന്ത്രികവീണയിലേതോ
താളങ്ങള്‍ ഉണരുന്നു തരംഗങ്ങളായ്
രാവിന്‍റെയേകാന്തയാമങ്ങളില്‍
കാതോര്‍ത്തു ഞാനിരുന്നു.
കേള്‍ക്കാനായില്ലൊരു സ്വരമെങ്ങും
കേഴുന്നു ഞാന്‍ നിശബ്ദയായ്...
നിശാഗന്ധികള്‍ വിടര്‍ന്നു,
കുടമുല്ലകള്‍ വിരിഞ്ഞു.
എന്‍ മനസ്സിലേതോ,
നഷ്ടവസന്തത്തിന്‍ സ്മൃതിയുണരുകയോ...
മാനം കാണാത്തൊരു മയിപ്പീലിയായ്
സൂക്ഷിച്ചു ഞാനെന്‍റെ കനവുകള്‍
കരളില്‍ തിളങ്ങിയ മോഹങ്ങളെ
മറവിതന്‍ ചെപ്പിലൊളിച്ചു വച്ചു.
പൊയ്പ്പോയ കാലത്തെ നോക്കി
നിസ്സഹായായി ഞാന്‍ നില്‍ക്കുമ്പോള്‍
പുനര്‍ജ്ജനിക്കുന്നൊരീയോര്‍മ്മകള്‍
കവിതകളായെന്നില്‍ വിടരുമെങ്കില്‍!!!...
Subscribe to:
Post Comments (Atom)
No comments:
Post a Comment