Tuesday, October 26, 2010
മൌനത്തില്‍ നിന്ന് പിറന്ന കവിത...
രണ്ടു മൌനങ്ങള്‍ക്കിടയില്‍ നിറഞ്ഞ
മഹാമൌനത്തില്‍ പിറന്നു വീണത്
ഒരു കവിത.
നിന്‍റെ അര്‍ദ്ധവിരാമങ്ങളിലായിരുന്നു
ഓമനേ,ഞാനെന്‍റെ തുടര്‍ച്ചകള്‍ക്കായി
തേടിയിരുന്നത്.
നിന്‍ വിരല്‍ത്തുമ്പിലെ മുദ്രകളിലായിരുന്നു,
എന്‍റെ വാക്കുകള്‍ പിച്ച വച്ചിരുന്നത്.
കാലം തെറ്റിപ്പെയ്യുന്ന മഴ പോലെ
കാലം തെറ്റിയ എന്‍റെ പ്രണയം
മൊട്ടിട്ടത്,
ഓമനേ, നീ നീരൊഴുക്കിയ അക്ഷരങ്ങളിലായിരുന്നു.
നിന്‍റെ മൌനത്തിന്‍റെ ആഴങ്ങളില്‍
എന്‍റെ ഹൃദയം ശ്വാസത്തിനായ് പിടയുമ്പോഴും
ജീവവായുവായ് അന്നു നീ തന്ന ഓര്‍മ്മകള്‍.....
പ്രണയം ഒഴുകും പുഴയാണെന്ന്
നീ പറയുമ്പോഴും
അറിയുന്നില്ല നീ, നിന്‍റെ മൌനം
കൊടും വേനലായ്,
കാറ്റുതീയ്യായ്
എന്‍റെ പ്രവാഹങ്ങളെ പൊള്ളിക്കുകയാണെന്ന്.
എന്നും എണ്ണ പകരാന്‍ നീ വരുമെന്നോര്‍ത്ത്
ഞാന്‍ കത്തിച്ച മണ്‍ചിരാതുകള്‍
എണ്ണവറ്റി സ്വയം കത്തിയെരിയുന്നു.
അതിന്‍റെ ചാരത്തില്‍
എന്നെങ്കിലും എന്‍റെ നോവുന്ന നിശ്വസം
നീ കേള്‍ക്കുകയാണെങ്കില്‍,
ഓമനേ അതിലൊരിളം കാറ്റായ്
നിന്‍റെ ഒരു ചുംബനം മാത്രം.
Subscribe to:
Post Comments (Atom)
No comments:
Post a Comment