Monday, November 15, 2010

പ്രണയം ഒരു പിന്‍കുറിപ്പ്


നീഹാരാര്‍ദ്രം നിലാവും
നിശയിലുയരുമൊരു രാക്കിളിപ്പാട്ടതും
കനവിലിടറാത്ത കവിത തന്‍ മാധുര്യം.

നിനവിലോ നിന്റെയാ ലാസ്യ സൗന്ദര്യവും
സ്‌നേഹിതേ നിന്‍മിഴിക്കോണിലിറന്നതും

സ്‌നേഹാര്‍ദ്രമോടെയൊരു വാക്കായടര്‍ന്നതും
നീളെയായ് നിന്റെ കിനാവിലുണര്‍ന്നതും
 പ്രണയത്തിന്‍ നറുപൂവുകളല്ലോ.

ഇന്നീരാവില്‍, താരകള്‍
കണ്ണിമചിമ്മിയുണര്‍ത്തും രാവില്‍
നിന്നുടെയോര്‍മകളേറെ
കോറിമുറിഞ്ഞൊരു ഹൃദയച്ചോപ്പില്‍
പ്രണയംകൊണ്ടൊരു കവിത കുറിക്കാം
നിന്നുടെയോര്‍മയ്ക്കിണയായ് മാത്രം.

No comments:

Post a Comment