പണ്ട് മഴ പെയ്യുമ്പോള്‍ മനം തുടി കൊട്ടുമായിരുന്നു
ഓലക്കീരില്‍ വീഴുന്ന മഴയുടെ ശബ്ദം,
ഒരു വല്ലാത്ത വികാരത്തോടെ ഞാന്‍ കേട്ടിരുന്നു
ചിതല്‍ കയറിയ ജനല്പ്പടിയില്‍ പിടിച്ചു പുറത്തേക്ക്
നോക്കുമ്പോള്‍ എന്റെ വികാരം എന്തായിരുന്നു?
പിന്നെ എന്നോ പ്രണയിനിയുടെ കൈ പിടിച്ച് കായലിനു
കുറുകെയുള്ള പാലത്തിലൂടെ മഴനനഞ്ഞ് നടന്നതും ഓര്‍മ്മയിലുണ്ട്
ഇപ്പൊ എല്ലാം നഷ്ട സ്വപ്‌നങ്ങള്‍ ..
ഇന്ന് മഴ പെയ്യുമ്പോള്‍ ഒരു നിരാശ മാത്രം .…
No comments:
Post a Comment