ഒന്നല്ലാ....ഒരുപാട്.......
എന്നിട്ടും അവളെന്നെ ഇടവഴിയില്‍ പൂക്കളറത്ത് കാത്തിരുന്നു.
നിഷേധിച്ചു വഴിമാറി പോയപ്പോള്‍-
കരഞ്ഞു ,
കലഹിച്ചു,
ദുഷ്ടെനെന്നു പറഞ്ഞു.
ഭീരുവിനോട് തോന്നുന്ന വികാരമെന്ന് പോലും.....
"ക്ലാര" നീ ഒന്ന് മനസ്സിലാക്കണം.
ഞാന്‍ വെറുമൊരു "മുഫാസ്"ആണ്.
എനിക്കൊന്നുമില്ലാ...കുളിക്കാന്‍ ആമ്പല്‍ കുളമില്ലാ...,
നാലുകെട്ടും ചുറ്റുമതിലുമില്ലാ...,ആജ്ഞാനുവര്‍ത്തികളായാരുമില്ലാ.
സ്വഭാവത്തിന്റെ ഒരാവരണം മാത്രമാണീ ഈ ശരീരം.
ശരിയാണ്......സൌന്ദര്യത്തില്‍ നീയൊരു "ചന്ദ്രിക"യാണ്.
പ്രായത്തിന്റെ മോഹങ്ങളില്‍ പ്രരാബ്തങ്ങള്‍ ഏറെയാണെനിക്ക്.
നിരക്ഷനനായ ഒരച്ഛന്റെ അവസാന ആഗ്രഹമാണെന്റെ എന്ജ്ജിനീറിംഗ്.
എനിക്കൊരിക്കലും "രമണന്‍ "ആകാന്‍ ആവില്ലാ...
നീ ഓര്‍ത്തെടുത്തു പറയുന്നതെല്ലാം ഭാവിയാണ്.
നടക്കാത്ത സ്വപ്നങ്ങളുടെ ഗോപുരം നീ പണിയുകയാണ്.
ഹാന്‍ഡ് ബാഗ്ഗില്‍ നിറച്ച സമ്പാദ്യവുമായി-
വണ്ടി കേറിയാല്‍ തീരുന്നതല്ലാ..ജീവിതം.
ഈ രാത്രിയില്‍ തന്നെ കാണണമെന്ന് നീ വാശി പിടിക്കരുത്.
നിന്റെ തിരക്ക് കൂട്ടലില്‍ എവിടെയോ..എന്റെ പ്രണയം സംഭവിച്ചിരിക്കുന്നു.
ജീവിതത്തില്‍ നശിക്കാതെ അവശേഷിച്ച ഓരെ.. ഒരനുഗ്രഹം ഉറക്കമായിരുന്നു.
അതും നഷടമായി.
ഏതു തരം ക്രൂരമായ നിയോഗമാണ്-
നിന്നെ എന്റെ ദൌര്‍ഭാഗ്യങ്ങളിലേക്ക് അടുപ്പിച്ചത്.
ഒഴിവാക്കാനാവാത്ത ഏതോ ഒരു വിധി.
ഇനി നേരിടുക തന്നെ.....
നിന്റെ ഉറപ്പു മാത്രമാണ് ഇപ്പോയുമെന്റെ പ്രണയം.
No comments:
Post a Comment