Sunday, December 19, 2010

കണ്ണുനീര്‍........

തുലാവര്‍ഷ രാത്രികളും
മഴ പെയ്യുന്ന സായാഹ്നങ്ങളും
എനിക്കിഷ്ടമാണ്....
അസ്തമിക്കുന്ന സൂര്യനെ
 സാക്ഷിയാക്കി...
പ്രിയപ്പെട്ടവരെ ഓര്‍ത്തു
 കരയുമ്പോള്‍...
ആരും കാണില്ലല്ലോ,
തിരിച്ചറിയില്ലല്ലോ
എന്റെ കണ്ണുനീര്‍........

ഒളിച്ചോട്ടം...


ഇനി യാതൊരു വഴിയും തുറക്കപ്പെടില്ലെന്നു പൂര്‍ണബോതെവാനയതുകൊണ്ടും
അവളെ പിരിയാനവില്ല എന്ന സത്യം അറിഞ്ഞതുകൊണ്ടുമാണ് 
ഞാന്‍ ഇങ്ങനെ ഒരു വഴി തിരഞ്ഞെടുക്കുന്നത്.....
ഒളിച്ചോടുക.....എങ്ങോട്ടെങ്ങിലും.......

സമ്മതമെങ്കില്‍ കൂടെ വരിക.....
ഞാനവളോട് പറഞ്ഞു.........

അവള്‍ തലയാട്ടി....
എന്നിട്ട്,
തിരിഞ്ഞു നടന്നു.........


ഒരു നാളും നോക്കാതെ നീക്കിവെച്ച
പ്രണയത്തിന്‍ പുസ്തകം നീ തുറക്കും
അതിലന്നു നീയെന്റെ പേരുകാണും  
അതിലെന്റെ ജീവന്റെ നേരു കാണും...

വെറുതെ.........


തിരിച്ചു വരില്ലന്നരിയമെങ്ങിലും നീ ഒരിക്കലും വരാനിടയില്ലാതെ വഴികളില്‍ പോലും ഞാന്‍ കാത്തിരിക്കും....
മനസ്സ് തുറന്നു സന്തോഷിച്ച ഒത്തിരി നിമിഷങ്ങള്‍....... കൊച്ചു കൊച്ചു തമാശകള്‍......ചെറിയ ചെറിയ നൊമ്പരങ്ങള്‍.......ഓര്‍മകളുടെ ഇന്നലകളിലേക്ക് അലസമായി ഊളിയിടുമ്പോള്‍ ......ആ നിമിഷങ്ങള്‍ ഒന്നുകൂടി വന്നു മറഞ്ഞകില്‍ ........എന്ന് വെറുതെ.........

Sunday, December 12, 2010

Oru vattam koodiya......




കാലത്തിന്റെ കുസൃതികലരിയാതെ സ്നേഹിക്കാനും സ്നേഹപ്പെടാനും  കൊതിക്കുന്ന  മനസുമായി കലാലയത്തിന്റെ പടികള്‍ കയറി ഒരു ദേശാടനം പൂര്‍ത്തിയാകുന്നു........... ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത സ്നേഹത്തിന്റെ വര്ന്നബിന്ധുക്കള്‍  അറിയാതെ വഴുതിപ്പോയ ആ വിലപിടിച്ച മുത്തുകള്‍  ഇനി എവിടെ തിരഞ്ഞലാണ് കിട്ടുക എന്നറിയില്ല എന്നാലും എന്നും ഓര്‍മിക്കാനും ഒമാനിക്കുവാനും കൊഴിഞ്ഞുപോയ കുറെ ധന്യമായ നിമിഴങ്ങളും  നെയ്തെടുക്കപ്പെട്ട കിനാക്കളും മാത്രം............