Sunday, May 29, 2011

എങ്ങോ പോയി മറഞ്ഞു.......

നീ പൊയ്ക്കോ  എങ്ങോട്ട്  വേണമെഗിലും   പോയിക്കോ
ഞാന്‍ നിനക്കായ്‌  നല്‍കിയ   സ്നേഹം
ഇന്നിന്റെ
ഈ ഇടനാഴിയില്‍ ഉപേക്ഷിച്ചേക്കു
നാളെയുടെ നടവഴികളില്‍ നിനക്കെന്റെ ഓര്‍മ്മകള്‍ ഒരു ഭാരമാകും
എന്നെഗിലും  നീ  മനസിലാക്കും  നിന്നെ നാന്‍  ജീവന്‍ തുല്യം സ്നേഹിച്ചിരുന്നു  എന്ന്‍,,,,

ഇനി എന്റെ ചിരി നിക്കൊരു ഭാരമാവില്ല
ഞാന്‍ എന്റെ ചിരി നിലാവിന് കൊടുത്തു
എന്റെ ശബ്ദം നീ ഇനി കേള്‍ക്കില്ല
അലറുന്ന തിരമാലകള്‍ക്കിടയില്‍ ഞാന്‍ അത് ഒഴുക്കി കളഞ്ഞു
എന്റെ മുഖം നീ ഇനി കാണില്ല
ആകാശത്തിലെ ഒരായിരം നക്ഷത്രങ്ങള്‍ക്കിടയില്‍
ഈ മുഖം ഞാന്‍ ഒളിപ്പിക്കും
കാലത്തിന്റെ തിരശീലയില്‍ കണ്ട ഈ മുഖം നീ മറന്നേക്കു
എന്നന്നേക്കുമായി
എനിക്ക്  വിട   നിന്റെ  മനസ്സില്‍  നിന്നും ഈ ലോകത്ത് നിന്നും

Monday, May 23, 2011

കടലാസു തോണി....


" ഏട്ടാ .. എനിച്ചൊരു തോണീണ്ടാക്കി തര്വോ ? .. "

കുഞ്ഞു പെങ്ങള്‍ ഏട്ടന്റെ അടുത്തേക്ക് ചെന്ന് ചിണുങ്ങി 

" അച്ചോടാ .. ന്റെ പാറൂന് എത്ര തോണി വേണം ? ഏട്ടന്‍ ഉണ്ടാക്കി തരാല്ലോ !!! "

കുഞ്ഞു പാറുവിന്റെ കയ്യില്‍ നിന്നും കടലാസു വാങ്ങി ഏട്ടന്‍ തോണി ഉണ്ടാക്കാന്‍ തുടങ്ങി . 

കര്‍ക്കിടകം അലച്ചു തല്ലി പെയ്യുന്ന മുറ്റം . ഓടില്‍ നിന്നും വെള്ളം വീണു ചാലുകളായി മാറിയ ഇറയത്ത് കലക്ക വെള്ളം പതഞ്ഞൊഴുകുന്നു. 

കടലാസു തോണികളുമായി പാറു ഉമ്മറതിണ്ടില്‍ ഇരുന്നു . മുന്നോട്ടാഞ്ഞപ്പോഴേക്കും ഏട്ടന്റെ സ്വരം

" മോളേ .. വെള്ളത്തിലേക്ക്‌ ഇറങ്ങല്ലേ .. ഇടിമിന്നല്‍ ഉള്ളതാ .. "

" ആം .. " പാറു തല കുലുക്കി .

പൊടുന്നനെ ഒരു ഇടി മിന്നി . പാറുവിന്റെ കണ്ണ് മഞ്ഞളിച്ചു പോയി .

ഒരു നിമിഷത്തെ ഇരുട്ട് .. പെട്ടെന്ന് എന്തോ ഓര്‍മ്മ വന്നത് പോലെ പാറു തിരിഞ്ഞ് ഏട്ടനെ നോക്കി .

" ഏട്ടാ .. ഇടി മിന്നല്‍ കൊണ്ടാല്‍ അമ്മേടെ അടുത്തേക്ക് എനിച്ചും പോയ്ക്കൂടെ ? ... !!! "

മിന്നലിന് പിറകെ ഒരു ഇടി കൂടി മുഴങ്ങി . ഏട്ടന്‍ വ്യഥയോടെ കുഞ്ഞു പെങ്ങളെ ചേര്‍ത്തു പിടിച്ചു . മുറ്റത്ത്‌ കരുവാളിച്ചു കിടന്ന അമ്മയുടെ ശരീരത്തിന്റെ പിന്മുറക്കാരിയെന്നോണം  ഒരു കടലാസു തോണി മഴയില്‍ കുതിര്‍ന്നലിഞ്ഞു .