തിരക്കില്‍നിന്നും ഒഴിഞ്ഞു അല്പ്പം നടക്കാനായ് നടന്നുവന്ന വഴിയില്‍ നിന്നും തിരിഞ്ഞു നടക്കാന്‍ മനസ് വല്ലാണ്ട് ആഗ്രഹിച്ചു...താനും.
വഴിയിലും അരികത്തും കാണുന്ന മുഖങ്ങളില്‍ എല്ലാം തന്നെ നിന്‍റെ ഭാവങ്ങള്‍ ആയിരുന്നു .അതൊക്കെ അത്രകണ്ട് വേദനജനകവും ആയിരുന്നു.ആ മുന്നിലേക്ക് നീളുന്ന വഴിയില്‍ ഞാന്‍ ഏകന്‍ ആയിരുന്നു നടക്കാന്‍.ഭൂമിയില്‍ വന്നപോലെ തന്നെ..വേദന ഉണര്‍ത്തുന്ന മുഖങ്ങള്‍ ഇല്ല ,ഭാവങ്ങള്‍ ഇല്ല.തികച്ചും ശൂന്യമായ വഴി.തെളിച്ചമാര്‍ന്ന ആ
മണ്‍പാതയില്‍ കുറെ കാല്‍പ്പാടുകള്‍ തെളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു
എനിക്കുമുന്നേ നടന്നവരുടെതകാം.പാഴ്മണ്ണില്‍ പതിഞ്ഞൊര കാല്‍പ്പാടുകള്‍ നിറങ്ങള്‍ ഉണ്ടായിരുന്നു.സ്നേഹത്തിന്റെയോ.. സന്തോഷത്തിന്റെയോ,വിരഹത്തിന്റെയോ..സുഖദുഃഖങ്ങളുടെയോക്കയോ നിറങ്ങള്‍ ആയിരുന്നു..ആ കാല്‍പ്പാടുകള്‍ .പാഞ്ഞുവന്ന കാറ്റിന്റെ കയ്യിലെ പൂഴിമണ്ണിന്‍ പൊടി കണ്ണില്‍പറത്തി ഒരു കുസൃതി കാട്ടി കടന്നു പോയി.മുന്നിലുള്ള വഴി തെല്ലുനേരം മറഞ്ഞുവോ..?
എന്നേക്കുമായി മറഞ്ഞു പോയ നിന്നെപോലെ...കണ്ണടച്ച് തുറന്നപ്പോള്‍
ആ വഴി ഇരുണ്ട് പോയിരിക്കന്നു..എന്നിലെ കിനാക്കള്‍ പോലെ..
കണ്ണുകള്‍ തിരുമ്മി..പിന്നിട്ട കാതം തിരിഞ്ഞു നോക്കുമ്പോള്‍ എന്‍റെ കാല്‍പ്പാടുകള്‍ ആ പൂഴിമണ്ണില്‍ കാണ്മാനില്ല....സത്യം തിരിച്ചറിയാന്‍ തെല്ലു നേരം എടുത്തു...
ആത്മാക്കളുടെ കാലടികള്‍ മണ്ണില്‍ പതിയാറില്ല എന്ന സത്യം..!