Tuesday, January 17, 2012

ഒരുപാട് നാളായി എന്റെ മനസ്സില്‍ സൂക്ഷിച്ചു വച്ച ഒരു ആഗ്രഹം ഞാന്‍ അവളോട്‌ തുറന്നു പറഞ്ഞു....... ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു........ എന്ന് പക്ഷെ അവള്‍ എന്നോട് പറഞ്ഞു എനിക്കിഷ്ടമല്ല എന്ന് ....... എന്റെ കൂട്ടുകാര്‍ എന്നോട് ചോതിച്ചു അവള്‍ അങ്ങനെ പറഞ്ഞതില്‍ നിനക്ക് വിഷമമില്ലേ .... ഞാന്‍ പറഞ്ഞു എന്തിനു വിഷമിക്കണം എനിക്ക് നഷ്ടപ്പെട്ടത് എന്നെ സ്നേഹിക്കാത്ത അവളെയാണ് .... പക്ഷെ അവള്‍ക്കു നഷ്ട്ടപ്പെട്ടത്‌ അവളെ അരുപാട് സ്നേഹിക്കുന്ന എന്നെയാണ്....


നഷ്ടങ്ങളെ ഞാന്‍ ഇന്നും സ്നേഹത്തോടെ ഓര്‍ക്കുന്നു... 
കാരണം എന്റെ നഷ്ടങ്ങളെല്ലാം എന്റെ വലിയ സ്വപ്നങ്ങളായിരുന്നു....

Wednesday, August 3, 2011

നിലാമഴ

അന്നു ഞാന്‍ പുസ്തകതാളുകളില്‍ വിരിയിക്കാന്‍ വെച്ച മയില്പീലിയാണോ നീ...... 
ഇന്ന് തകര്‍ത്തു പെയ്യുന്ന മഴയുടെ ആരവമാണോ നീ.......
നാളെ എന്റെ ഓര്‍മകളില്‍ പ്രനയമായെക്കുമോ നീ....
എവിടെയാണ് നമ്മള്‍ അറിയാതെ പോയത്.....

Sunday, July 3, 2011

മഴ...


അറിയാതെ പയ്ത മഴയും......
പറയാതെ പയ്ത മഴയും........
 മനസ്സിലാക്കാതെ പോയ മഴയും......... 
ജീവിതത്തിനു നഷ്ടമായേക്കുമോ...? 
മഴയെ ഞാന്‍ അറിയാത്തതോ.....?  
അതോ മഴ എന്നെ അറിയില്ലെന്ന് നടിക്കുന്നതോ....?

ഞാന്‍ തന്നെയായിരുന്നു നീ ...

ഞാന്‍ തന്നെയായിരുന്നു നീ ,,............................ മിഴികളടയുംപോള്‍ വിടര്‍ന്നൊരു പനിനീര്‍ പൂ പോലെ ,,, നീ എന്നുമെന്നകതാരില്‍ തെളിയുന്നു ,,, മധുരമാം ആക്കാലത്തിന്ടെ ഒര്മകള്‍ക്കിന്നും യവ്വനം ,,, സൂര്യകാന്തി ശോഭയോടെ നിന്മുഖം എന്കയ്ക്കുംപിളില്‍ ,, നിലാവെട്ട ചിരിയുമായി അന്ന് നീ എന്ചാരെനില്‍ക്കുംപോള്‍ ,, എനിക്ക് നീ ആരായിരുന്നു ,,?ഞാന്‍ തന്നെയായിരുന്നു നീ ,,..............................,, പ്രണയത്തിന്ടെ അമൂര്‍ത്ത ഭാവങ്ങളിലൊരു ,,, വിരല്സ്പര്സം കൊണ്ടുപോലും നിന്പ്രഭ ,,, മങ്ങാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു എന്നും ,,, നിന്ടെ നിശ്വാസങ്ങളില്‍ എന്ടെ ജീവ വായു കലര്‍ന്നിരുന്നു ,,, ഒരുമിച്ചു പങ്കിട്ട കാലത്തില്‍ ,,നിമിഷങ്ങള്കൊണ്ടിഴചെര്‍ത്തു ,,,, തുന്നിയ പട്ടുതൂവാല കയ്മാരുമ്പോള്‍ അന്ന് ,, നീ എന്കാതില്‍ മന്ത്രിച്ചതോര്‍ക്കുന്നു ഞാന്‍ ,, എന്നുമെന്‍ ജീവന്‍ടെ അന്ത്യം വരെ എന്നോടൊപ്പം ഉണ്ടാവില്ലേ ,,? നനവാര്‍ന്ന മിഴികളോടെ അന്ന് ഞാന്‍ ചൊല്ലിയതിത്രമാത്രം ,,, ഞാന്‍ തന്നെയാന്നു നീ ഞാനുണ്ടെങ്കില്‍ നീയുമുണ്ടാകും ,,, ...............

ജീവിതമാം ഋതു ഭേതങ്ങള്‍...

ഒരു പൂക്കാലവും മഴക്കാലവും നാന്‍ സ്വപ്നം കണ്ടിരുന്നു
ഒരു മഴതുള്ളി പോലും വീഴാത്ത,ഒരു വിത്ത്‌ പോലും മുളക്കാത്ത,
 ഒരു മരുഭുമി ആയിരുന്നു എന്റെ ജീവിതം
ആ മരുഭൂമിയിലേക്ക് ഒരു നാള്‍ അവള്‍ കടന്നു വന്നു
അവിടെ പ്രണയം എന്ന ഒരു വിത്ത്‌ അവള്‍ പാകി
ആദ്യമായി അവിടെ ഒരു ഇല തളിരിട്ടു
ആദ്യമായി അവിടെ ഒരു മൊട്ടു വിരിഞ്ഞു
ആദ്യമായി അവിടെ ഒരു മനോഹരമായ പുഷ്പം ഉണ്ടായി
അങ്ങനെ പതിയെ പതിയെ ആ മരുഭൂമിയെ അവള്‍
ഒരു പൂത്തോട്ടമാക്കി മാറ്റി അവിടെ ഒരു പൂക്കാലം ഉണ്ടാക്കി

എന്നിട്ട്  അവള്‍ പറയുമായിരുന്നു ഇതാണ് പ്രണയത്തിനെ മായാജാലം
ഒരു തുള്ളി ജലം പോലും ഇല്ലാതെ
 മരുഭൂമിയില്‍ ഒരു ഉദ്യാനം ഉണ്ടാക്കുവാന്‍ പ്രണയത്തിനു  കഴിയും എന്ന്

അപ്പോള്‍ നാന്‍ അവളോട്‌ ചോദിക്കുമായിരുന്നു സഖി ഇവിടെ ഒരു മഴതുള്ളി 

വീഴ്ത്തുവാന്‍ ഈ പ്രണയത്തിനു കഴിയുമോ എന്ന്??
മഴയെ എനിക്ക് ഒത്തിരി ഇഷ്ട്ടമാനെന്നു ..... അവളുടെ കണ്ണുനീര്‍ തുള്ളികള്‍ ആയിരുന്നു
എനിക്ക് ഉത്തരമായി കിട്ടിയിരുന്നത്
 പക്ഷെ ആ കണ്ണുനീര്‍ തുള്ളികളുടെ അര്‍ഥം
എനിക്ക് മനസിലായിരുന്നില്ല

കാലങ്ങള്‍ കടന്നു പോയി ഞങ്ങളുടെ  പൂക്കാലമാം  ജീവിതത്തില്‍
പിണക്കത്തിന്റെ  കാറ്റ് വീശാന്‍ തുടങ്ങി പതിയെ പതിയെ ആ കാറ്റിനു ശക്തിയേറി
അങ്ങിനെ ആ കാറ്റിനു കൂട്ടായി വിരഹം എന്ന കാര്‍മേഘം വന്നു
പൂക്കളെല്ലാം കൊഴിഞ്ഞു ചെടികളെല്ലാം വാടി

പക്ഷെ പെയ്തൊഴിയാന്‍ വിതുമ്പി നില്‍കുന്ന  വിരഹം എന്ന കാര്‍മേഘത്തെ
നോക്കി ഓര്‍മകളെ തലോളിക്കുമ്പോള്‍ എനിക്ക് മനസിലാകുന്നുണ്ട്
മഴയെ കുറിച്ച് നാന്‍ ചോദിക്കുമ്പോള്‍ വീണിരുന്ന നിന്റെ കണ്ണുനീര്‍ തുള്ളികളുടെ അര്‍ഥം
വിരഹമാം കാര്‍മേഘം പൊഴിക്കുന്ന മഴയെ ഒര്തിട്ടാണല്ലോ സഖി നിന്റെ
കണ്ണുകള്‍ നനഞ്ഞിരുന്നത്

ഇതാ ആ കാര്‍മേഘങ്ങളില്‍ നിന്നും ജല കണങ്ങള്‍ ഇട്ടു വീഴുന്നു
അങ്ങിനെ എന്റെ ജീവിതത്തില്‍ ഒരു മഴക്കാലം വരുവാന്‍ പോകുന്നു

അങ്ങിനെ സഖി മരുഭുമിയാം എന്‍ ജീവിതത്തില്‍ എന്‍ സ്വപ്നമാം
പൂക്കാലവും മഴക്കാലവും നീ കൊണ്ടുവന്നു
മറക്കുവാന്‍ കഴിയില്ലേ പ്രിയേ നിന്നെയെനിക്ക്

പക്ഷെ ഒന്നുണ്ട് സഖി നീ മനസിലാക്കാതെ പോയ ഒരു സത്യം
നിന്റെ വിരഹമാം കാര്‍മേഘം പൊഴിക്കുന്ന ഒരു മഴയെ അല്ല,
നാന്‍ സ്വപ്നം കണ്ടിരുന്നത്‌ നിന്നോട് ചേര്‍ന്ന് ഇരുന്നു
നിന്നെ സ്നേഹിച്ചുകൊണ്ട്  നനയുവാന്‍ ഉള്ള ഒരു മഴയെ ആണ്
നാന്‍ സ്വപ്നം കണ്ടിരുന്നത്‌


Sunday, May 29, 2011

എങ്ങോ പോയി മറഞ്ഞു.......

നീ പൊയ്ക്കോ  എങ്ങോട്ട്  വേണമെഗിലും   പോയിക്കോ
ഞാന്‍ നിനക്കായ്‌  നല്‍കിയ   സ്നേഹം
ഇന്നിന്റെ
ഈ ഇടനാഴിയില്‍ ഉപേക്ഷിച്ചേക്കു
നാളെയുടെ നടവഴികളില്‍ നിനക്കെന്റെ ഓര്‍മ്മകള്‍ ഒരു ഭാരമാകും
എന്നെഗിലും  നീ  മനസിലാക്കും  നിന്നെ നാന്‍  ജീവന്‍ തുല്യം സ്നേഹിച്ചിരുന്നു  എന്ന്‍,,,,

ഇനി എന്റെ ചിരി നിക്കൊരു ഭാരമാവില്ല
ഞാന്‍ എന്റെ ചിരി നിലാവിന് കൊടുത്തു
എന്റെ ശബ്ദം നീ ഇനി കേള്‍ക്കില്ല
അലറുന്ന തിരമാലകള്‍ക്കിടയില്‍ ഞാന്‍ അത് ഒഴുക്കി കളഞ്ഞു
എന്റെ മുഖം നീ ഇനി കാണില്ല
ആകാശത്തിലെ ഒരായിരം നക്ഷത്രങ്ങള്‍ക്കിടയില്‍
ഈ മുഖം ഞാന്‍ ഒളിപ്പിക്കും
കാലത്തിന്റെ തിരശീലയില്‍ കണ്ട ഈ മുഖം നീ മറന്നേക്കു
എന്നന്നേക്കുമായി
എനിക്ക്  വിട   നിന്റെ  മനസ്സില്‍  നിന്നും ഈ ലോകത്ത് നിന്നും

Monday, May 23, 2011

കടലാസു തോണി....


" ഏട്ടാ .. എനിച്ചൊരു തോണീണ്ടാക്കി തര്വോ ? .. "

കുഞ്ഞു പെങ്ങള്‍ ഏട്ടന്റെ അടുത്തേക്ക് ചെന്ന് ചിണുങ്ങി 

" അച്ചോടാ .. ന്റെ പാറൂന് എത്ര തോണി വേണം ? ഏട്ടന്‍ ഉണ്ടാക്കി തരാല്ലോ !!! "

കുഞ്ഞു പാറുവിന്റെ കയ്യില്‍ നിന്നും കടലാസു വാങ്ങി ഏട്ടന്‍ തോണി ഉണ്ടാക്കാന്‍ തുടങ്ങി . 

കര്‍ക്കിടകം അലച്ചു തല്ലി പെയ്യുന്ന മുറ്റം . ഓടില്‍ നിന്നും വെള്ളം വീണു ചാലുകളായി മാറിയ ഇറയത്ത് കലക്ക വെള്ളം പതഞ്ഞൊഴുകുന്നു. 

കടലാസു തോണികളുമായി പാറു ഉമ്മറതിണ്ടില്‍ ഇരുന്നു . മുന്നോട്ടാഞ്ഞപ്പോഴേക്കും ഏട്ടന്റെ സ്വരം

" മോളേ .. വെള്ളത്തിലേക്ക്‌ ഇറങ്ങല്ലേ .. ഇടിമിന്നല്‍ ഉള്ളതാ .. "

" ആം .. " പാറു തല കുലുക്കി .

പൊടുന്നനെ ഒരു ഇടി മിന്നി . പാറുവിന്റെ കണ്ണ് മഞ്ഞളിച്ചു പോയി .

ഒരു നിമിഷത്തെ ഇരുട്ട് .. പെട്ടെന്ന് എന്തോ ഓര്‍മ്മ വന്നത് പോലെ പാറു തിരിഞ്ഞ് ഏട്ടനെ നോക്കി .

" ഏട്ടാ .. ഇടി മിന്നല്‍ കൊണ്ടാല്‍ അമ്മേടെ അടുത്തേക്ക് എനിച്ചും പോയ്ക്കൂടെ ? ... !!! "

മിന്നലിന് പിറകെ ഒരു ഇടി കൂടി മുഴങ്ങി . ഏട്ടന്‍ വ്യഥയോടെ കുഞ്ഞു പെങ്ങളെ ചേര്‍ത്തു പിടിച്ചു . മുറ്റത്ത്‌ കരുവാളിച്ചു കിടന്ന അമ്മയുടെ ശരീരത്തിന്റെ പിന്മുറക്കാരിയെന്നോണം  ഒരു കടലാസു തോണി മഴയില്‍ കുതിര്‍ന്നലിഞ്ഞു .

Friday, April 22, 2011

കാല്‍പ്പാടുകള്‍...

തിരക്കില്‍നിന്നും ഒഴിഞ്ഞു അല്പ്പം നടക്കാനായ് നടന്നുവന്ന വഴിയില്‍ നിന്നും തിരിഞ്ഞു നടക്കാന്‍ മനസ് വല്ലാണ്ട് ആഗ്രഹിച്ചു...താനും.
വഴിയിലും അരികത്തും കാണുന്ന മുഖങ്ങളില്‍ എല്ലാം തന്നെ നിന്‍റെ ഭാവങ്ങള്‍ ആയിരുന്നു .അതൊക്കെ അത്രകണ്ട് വേദനജനകവും ആയിരുന്നു.ആ മുന്നിലേക്ക്‌ നീളുന്ന വഴിയില്‍ ഞാന്‍ ഏകന്‍ ആയിരുന്നു നടക്കാന്‍.ഭൂമിയില്‍ വന്നപോലെ തന്നെ..വേദന ഉണര്‍ത്തുന്ന മുഖങ്ങള്‍ ഇല്ല ,ഭാവങ്ങള്‍ ഇല്ല.തികച്ചും ശൂന്യമായ വഴി.തെളിച്ചമാര്‍ന്ന ആ
മണ്‍പാതയില്‍ കുറെ കാല്‍പ്പാടുകള്‍ തെളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു
എനിക്കുമുന്നേ നടന്നവരുടെതകാം.പാഴ്മണ്ണില്‍ പതിഞ്ഞൊര കാല്‍പ്പാടുകള്‍  നിറങ്ങള്‍ ഉണ്ടായിരുന്നു.സ്നേഹത്തിന്റെയോ.. സന്തോഷത്തിന്റെയോ,വിരഹത്തിന്റെയോ..സുഖദുഃഖങ്ങളുടെയോക്കയോ നിറങ്ങള്‍ ആയിരുന്നു..ആ കാല്‍പ്പാടുകള്‍ .പാഞ്ഞുവന്ന കാറ്റിന്റെ കയ്യിലെ പൂഴിമണ്ണിന്‍ പൊടി കണ്ണില്‍പറത്തി ഒരു കുസൃതി കാട്ടി കടന്നു പോയി.മുന്നിലുള്ള വഴി തെല്ലുനേരം മറഞ്ഞുവോ..?
എന്നേക്കുമായി മറഞ്ഞു പോയ നിന്നെപോലെ...കണ്ണടച്ച് തുറന്നപ്പോള്‍
ആ വഴി ഇരുണ്ട് പോയിരിക്കന്നു..എന്നിലെ കിനാക്കള്‍ പോലെ..
കണ്ണുകള്‍ തിരുമ്മി..പിന്നിട്ട കാതം തിരിഞ്ഞു നോക്കുമ്പോള്‍ എന്‍റെ കാല്‍പ്പാടുകള്‍  ആ പൂഴിമണ്ണില്‍ കാണ്മാനില്ല....സത്യം തിരിച്ചറിയാന്‍ തെല്ലു നേരം എടുത്തു...
ആത്മാക്കളുടെ കാലടികള്‍ മണ്ണില്‍ പതിയാറില്ല എന്ന സത്യം..!

Wednesday, February 9, 2011

അറിയുമോ നിയെന്നെങ്കിലുമൊരു നാള്‍ .......

ഒരുപാടു ദൂരേയ്കു ഞാ൯ മാഞ്ഞു പോയാല്‍
‌വെറുതെയെങ്കിലുമോര്‍‌ക്കാ൯ മാത്രം...
ഞാനെ൯ കിനാക്കള്‍‌ നിനക്കായി
കാഴ്ച് വച്ചു...

ഒരുപാടിഷ്ട്ത്തോടെ നിന്നെത്തേടി വന്ന
എന്നിലെ നനുത്ത സ് നേഹത്തിന്റെ
ഇതളുകളോരോന്നും...

നീ പറിച്ചെറിഞ്ഞതെന്തിനെ?
എ൯ മിഴികളിള്‍‌ നിന്നുതിരുന്ന
മിഴിനീര്‍ മുത്തുകള്‍‌...
നീ ഒപ്പിയെടുക്കാഞ്ഞതെന്തേ?

ആയിരം കാതങ്ങള്‍‌ക്കുമപ്പുറം
ഞാ൯ നിന്നെയോര്‍ത്തു കരയുമ്പോള്‍‌
നിന്‍‌ മനസ്സില്‍‌
ഒരിയക്കലെങ്കിലുമെന്‍‌ രൂപം
മിന്നിമറയുമോ?

മാഞ്ഞു മാഞ്ഞു പോകുമീ ജീവിതത്തില്‍
‌മായാതെ മറയാതെ വിടര്‍ന്നു നില്‍ക്കും
എന്‍‌ സ്നേഹം...
അറിയുമോ നിയെന്നെങ്കിലുമൊരു ,
 നാള്‍ .......

Sunday, February 6, 2011

നീയെന്റെ മാത്രമാകണമെന്നു ഞാന്‍ പറയില്ല....

ഒരു മഴയായി നീ എന്നില്‍
പെയ്തപ്പോള്‍
അറിഞ്ഞില്ല ഞാന്‍ അതെന്‍
ജീവതാളമാകുന്നു
ഒരു കാറ്റായി നീ എന്നെ തഴുകിയപ്പോള്‍
അറിഞ്ഞില്ല ഞാന്‍ അതെന്‍
 ആത്മ സ്പര്‍ശമാകുമെന്നു
അറിയാതെ നിന്നെ അറിഞ്ഞപ്പോള്‍,

 അറിഞ്ഞില്ല
നീ എന്‍ നോമ്പരമാകുമെന്നു ...
ഒരു നിമിഷമെങ്കില്‍ ഒരു
നിമിഷം
ഞാന്‍ നിന്റേതു മാത്രമായിരുന്നെങ്കില്‍...
നീയെന്റെ മാത്രമാകണമെന്നു
ഞാന്‍ പറയില്ല
അതെന്റെ സ്വാര്‍ത്ഥതയാവും...
നിന്നിലലിഞ്ഞ് ഞാനില്ലാതാവും
 വരെയെങ്കിലും
നിനക്കെന്നെയൊന്നു പ്രണയിക്കാമോ?

അവള്‍.......


എന്തിനു വേണ്ടിയാണ് നീ എന്നോട് അടുത്തത് ........................ 
എന്നില്‍ നിന്നും അകലുവാന്‍ വേണ്ടിയോ ?
നിന്റെ കൂടുള്ള നിമിഷങ്ങള്‍ ഇന്നും മറക്കാന്‍ കഴിയുന്നില്ല
നിന്റെ കുസൃതിയും പരിഭവങ്ങളും ............... എല്ലാം
സ്നേഹം സുഖം ആണെന്ന് ഞാന്‍ വ്യാമോഹിച്ച ആ ദിനങ്ങള്‍...........
എത്ര പെട്ടന്നാണ് ആ ദിനങ്ങള്‍ മാറിയത് നീയും ........
ആരോ നിന്നെ എന്നില്‍നിന്നും അടര്‍ത്തി മാറ്റിയത് പോലെ
എന്തിനുവേണ്ടി സ്നേഹം ദുഃഖം ആണെന്ന് മനസിലാക്കി തരുവാന്‍ വേണ്ടിയോ ?
എത്ര വേഗം ആണ് ദിനങ്ങള്‍ കടന്നു പോയത്
എന്നെങ്കിലും നീ എന്നെ വിളിക്കുമെന്നും എന്നരികിലേക്ക് ഓടി വരുമെന്നും ഞാന്‍ ആഗ്രഹിച്ചു
യാദൃശ്ചികമായാണ് നിന്നെ അവസാനമായി കണ്ടത്
ആശുപത്രി കിടക്കയില്‍ .............. നിന്റെ കണ്ണുകളിലെ സ്നേഹം .......... ഞാന്‍ ഇപ്പോളും ഓര്‍ക്കുന്നു
അവസാനമായി നിന്റെ വാക്കുകള്‍ ..............
നീ എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു എന്നെനിക്കറിയാം ...... ഞാനും ....................
എനിക്ക് നിന്നെ  പിരിയാന്‍ ആഗ്രഹാമുണ്ടായിട്ടല്ല
പക്ഷെ വിധി .............. എന്നെ തിരികെ വിളിക്കുകയാണ്
ഞാന്‍ പോകുകയാണ് നിന്നെ കൂട്ടാതെ തനിയെ ...................
...........................................................................
ഇനി ഏതു ജന്മം കാണും നമ്മള്‍ ......................................
കാത്തിരിക്കം നിനക്കായി ഞാന്‍ .....................................

Thursday, February 3, 2011

ഒരിക്കല്‍ നീ എന്നെ തേടി വരും.......


ഒരിക്കല്‍ നീ എന്നെ തേടി വരും.......

എന്നോട് സംസാരിക്കും,
പക്ഷേ ഞാന്‍ മിണ്ടില്ല,, കണ്ടഭാവം നടിക്കില്ല.....
അപ്പോള്‍ നീ കരയും, കണ്ണുനീര്‍ പൊഴിയും,

നിന്‍റെ കണ്ണ്നീരില്‍ ഞാന്‍ ദുഖിക്കും
ഞാന്‍ നിന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കും, എനിക്കു അതിനു കഴിയില്ല.

ഒടുവില്‍ നീ എനിക്കു ഒരു ചുവന്ന റോസാപ്പൂ സമര്‍പ്പിക്കും...........

അപ്പോള്‍ ഞാന്‍ ഓര്‍ക്കും

ഇന്നു നീ എന്‍റെ കൈയില്‍ വച്ച റോസാപ്പൂ, അന്നു നീ എന്‍റെ കൈയില്‍ തന്നിരുന്നെങ്കില്‍...........
ഇന്നു ഞാന്‍ ജീവനോടെ ഉണ്ടാകുമായിരുന്നു.........................

Thursday, January 27, 2011

കൈവിട്ടു പോയ പ്രണയം.....


അനുരാഗാനാളില്‍ അലയാതെ നിന്നെ ഞാന്‍ ഒരുനാള്‍ ഒരുനാള്‍ കണ്ടുമുട്ടി
ഒരുപാട്  നാളായി തോന്നിയൊരിഷ്ടം ഹൃതയത്തില്‍ സുക്ഷിച്ചു നീ അറിഞ്ഞോ ?
പോയകാലത്തിന്റെ സ്മ്രിതികളില്‍ നീ എന്റെ ജിവിത ഭാവങ്ങള്‍ ആയിരുന്നോ ?
നീ തന്ന സ്നേഹം പൊയ് മുഖം ആണോ അതോ മനസിന്റെ ചന്ജലമായിരുന്നോ ?
  ആദ്യാനുരാഗത്തില്‍  ഒരുപിടി നോവുമായ് നിന്നെ തിരഞ്ഞു ഞാന്‍ ഓമലാളെ
എങ്ങോ മറന്ജോരന്‍ തെന്നലായി നീ ഒരുപാടു മോഹങ്ങള്‍ മാത്രമായി ...,

Tuesday, January 25, 2011

ഒടുവില്‍ അവള്‍ വന്നു....


ഒടുവില്‍ അവള്‍ വന്നു......................
എന്‍റെ നൊമ്പരങള്‍ക്കും പരിഭവങള്‍ക്കും അവസാനമേകി..
വെനല്‍ കാലത്തിന്‍റെ അനസാനം പെയ്യുന്ന പുതുമഴ പൊലെ...
വാട്ക്കരിഞു ഇലകള്‍ കൊഴിഞു നിന്ന മരങളില്‍ -
തളിരിലകള്‍ പ്രത്യഷപ്പെട്ടു തുടങി .....
അവയുടെ കൊമ്പുകളില്‍ കുയിലുകള്‍ ചേക്കേറി..
അവ ആരുടെയൊ പ്രണയകഥ മധുരമായി പടാന്‍ തുടങി....
ആ പാട്ടു കേട്ടു ഒഴുകിയെത്തിയ മന്തമാരുതനില്‍ ..
മരചില്ലകള്‍ ല്‍താ‍ളത്തില്‍ ആടി..............
ഒരിക്കലും പൂക്കാതിരുന്ന വാകമരത്തില്‍...
പ്രണയത്തിന്‍റെ ചുവപ്പു നിറമാര്‍ന്ന പൂക്കള്‍ വിടര്‍ന്നു
അവ ഞങള്‍ക്കായി മണ്ണീല്‍ ...
ചുവന്ന പരവതാനി വിരിച്ചു..................

പ്രിയപ്പെട്ട.........


മറക്കാന്‍ നീ പറഞു പക്ഷെ എനിക്ക് കഴിയുന്നില്ല ,
എന്‍റെ പ്രെതീക്ഷകള്‍ എല്ലാം തെറ്റിയിരിക്കുന്നു ............
എന്നാണ് എന്‍റെ പ്രെതീക്ഷയും കണക്കുകൂട്ടലുകളും തെറ്റാതിരുന്നിട്ടുള്ളത് ..............
എങ്കിലും വേദന തോന്നിയില്ല ആശിച്ചാലല്ലെ നിരാശയുണ്ടാകു ..
ഞാന്‍ ഇപ്പൊള്‍ ഒറ്റപ്പെടലിന്‍റെ ഗൃഹാതുരത്വം അനുഭവിക്കുകയാണ്
എന്‍റെ സ്വപ്ന ലൊകത്തെ നിലാവായിരുന്നു നീ ..
പറഞിട്ടും പറഞിട്ടും തീരാത്ത് വാക്കുകളില്‍ സ്നേഹമെന്ന വികാരം ഒളിപ്പിച്ചു വെച്ച് നീ എന്നെ മൊഹിപ്പിക്കാന്‍ പഠിപ്പീച്ചു .....
അരളിമരത്തിലെ ശലഭക്കൂടുകാട്ടി കാട്ടി
നീ എന്‍റെ സ്വപ്നങള്‍ക്ക് പൊട്ടിവിടരാത്ത ശലഭക്കൂട്ടിലെ മ്നോഹരമായ പൂമ്പാറ്റയുടെ നിറങള്‍ പകരുമ്പൊള്‍
ഏതോ നിര്‍വൃതിയില്‍ അലിയുമായിരുന്നു ഞാന്‍ .
സ്വപ്നം കാണാന്‍ എന്നെ പഠിപ്പിച്ച നിനക്ക് എന്‍റെ ഹ്രീദയം നിറഞ നന്ദി.......
പക്ഷെ ഇപ്പൊള്‍ എന്‍റെ സ്വപ്നങള്‍ക്ക് നിറങള്‍ നഷ്ടപ്പെടുന്നത് ഞാന്‍ അറിയുന്നു ...
കൊഴിഞു പൊകുന്ന മയിപ്പീലിത്തുണ്ട് പോലെ എന്‍റെ സ്വപ്നവും കൊഴിഞു പൊവുകയാണ് ..
നീലക്കുറിഞികള്‍ പൂവിടാത്ത താഴ്വരയിലെ ഏകാന്തതയില്‍ നിന്നാണ് ഞാനിത് കുറിക്കുന്നത്...
നീ എന്നെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു ...
ആശ്വസിപ്പിച്ചിരുന്നു...
സ്നേഹം കൊണ്ടും ശാസനകൊണ്ടും...
പൊലിഞുപൊയ ഒരു നക്ഷത്രത്തിളക്കമായി ഞാന്‍ നിന്നെ മരക്കട്ടെ
കൊഴിയുന്ന ഇന്നലെകളെക്കുറിച്ച് ഓര്‍ക്കാതെ ,
വിടരുന്ന നാളകളിലേക്ക്
ഒരു പൂമ്പാറ്റയെപ്പോലെ പറക്കുന്ന നിനക്ക് സര്‍വ്വമംഗളങളും നേര്‍ന്നുകൊണ്ട് ....................
നിന്‍റെ.......... മാത്രം.................

Monday, January 17, 2011

ആദ്യത്തെ സമ്മാനം...


"എന്നെ മറക്കണം . എനിക്ക് നിന്നെ സ്നേഹിക്കാന്‍ കഴിയില്ല .... എന്നെ നിര്‍ബന്തികരുതെ ..."
അവള്‍ എന്നൊടു പറഞ്ഞു .

അതു കേട്ടതും ഞാന്‍ ഒരു ലെറ്റര്‍ കൊടുതു ,
എന്നിട്ട് പറഞ്ഞു , "എന്നെങ്കിലും എന്നെ ഓര്‍ക്കുമ്പോള്‍ ഇതൊന്നു തുറന്നു നോക്കണം "
പിന്നെ ഒന്നും പറയാതെ ഞാന്‍ നടന്നു പോയി .,
ദിവസങ്ങള്‍ മാഞ്ഞു പോയി ...
അങ്ങനെ പറഞ്ഞെങ്കിലും ഞാന്‍ അവളെ വെറുത്തില്ല , അവള്‍ വരാറുള്ള വഴികളില്‍ അവളെ കാത്തിരുന്നു , എന്റെ കണ്ണുകള്‍ക്ക്‌ അവളെ മാത്രം കാണുവാന്‍ കഴിഞ്ഞില്ല ., എന്റെ മനസ് ഞാന്‍ അറിയാതെ അവളെ സ്നേഹിക്കുന്നു എന്ന് ഞാന്‍ മനസിലാക്കി .
വര്‍ഷങ്ങള്‍ക്ക് ശേഷം ,
ഇന്നലെ വൈകിട്ട് അവള്‍ അറിഞ്ഞു ... ഒരിക്കലും മടങ്ങി വരാന്‍ , അവന്‍ ഈ ലോകത്തില്ല എന്ന് .
 അവള്‍ അന്നു തന്ന ആ പഴയ ലെറ്റര്‍ എടുത്തു തുറന്നു വായിച്ചു നോക്കി ,
"നിനക്കായ് തുടിച്ച എന്റെ ഹൃദയം ഇനി ആര്‍ക്കും വേണ്ടി  തുടിക്കുകില്ല , അത് എനിക്ക് ഇഷ്ടമെല്ല ...ആകാശത്തിലെ മിന്നി മറയുന്ന നക്ഷത്രങ്ങള്‍,അവ മരിച്ചുപോയ ആത്മാക്കലെന്നു ഞാന്‍ വിശ്വസിക്കുന്നു .
ഒരിക്കല്‍ ഞാനും ആ നക്ഷത്രമായി പോവാം , അപ്പോള്‍ കൂടെയുള്ള  നിന്റെ കൂട്ടുകാരോട് നീ പറഞ്ഞു കൊടുക്കണം, ആ നക്ഷത്രം എന്നെ ഒരു പാട് സ്നേഹിച്ചിരുന്നു എന്ന് ."
അവളുടെ കണ്ണില്‍ നിറഞ്ഞ കണ്ണുനീര്‍ തുള്ളികള്‍ , വരികളില്‍ വീണു , ആ കണ്ണുനീര്‍ അവനു അവള്‍ നല്‍കിയ ആദ്യത്തെ സമ്മാനം ആയിരുന്നു...

Sunday, January 16, 2011

പ്രണയം മഴപോലെയാണ്...

 "പ്രണയം ഒരു മഴയാണ്................ അകലെ പെയ്യുമ്പോള്‍ കൊതിയാകും അതില്‍ നനയാന്‍ , അരികില്‍ എത്തി നനുത്ത സ്പര്‍ശനം  എല്കുമ്പോള്‍ കുളിരാകും, മെല്ലെ ,മെല്ലെ പെയ്ത്‌ ഇറങ്ങുമ്പോള്‍  അനുഭൂതി ആകും , ആകെ നനഞ്ഞു കുതിരുമ്പോല്‍ വെറുപ്പാകും. അപ്പോള്‍ അറിയാതെ പറഞ്ഞു പോകും............... ഈ നശിച്ച മഴ ഒന്നു മാറിയെങ്കില്‍ !!!

ഇഷ്ടം......


ചില ഇഷ്ടം അങ്ങനയാണ് അറിയാതെ നമ്മള്‍ ഇഷ്ടപ്പെട്ടു പോകും ഒന്നുകാണാന്‍.... ഒപ്പം നടക്കാന്‍ ....കൊതി തീരെ സംസാരിക്കാന്‍.... ഒക്കെ വല്ലാതെ കൊതിക്കും. എന്നും എന്റേത് മാത്രമാണ് എന്ന് വെറുതെ കരുതും.... ഒടുവില്‍ എല്ലാം വെറുതെ ആയിരുന്നു എന്ന തിരിച്ച്‌ അറിയുമ്പോള്‍ ഉള്ളില്‍ എവിടെയെങ്കിലും ആ ഇഷ്ടത്തെ നമ്മള്‍ കുഴിച്ചു മൂടും പിന്നീട് എപ്പോഴെങ്കിലും ഒക്കെ രണ്ടു തുള്ളി കണ്ണീരിന്റെ നനവോടെ ആ ഇഷ്ടത്തെ നമ്മള്‍ ഓര്‍ക്കും അപ്പോഴും ഹൃദയം വല്ലാതെ കൊതിക്കുന്നുണ്ടാവും......
അവള്‍ എന്റെത് ആയിരുന്നെങ്കില്‍.....

Saturday, January 15, 2011

പ്രണയം


നിങ്ങള് ഒരാളെ പ്രണയിക്കുന്നു എങ്കില്................ നിങ്ങള് കരുതും അവളാണ് ലോകത്തിലെ ഏറ്റവും ആകര്ഷകമായ വസ്തു എന്ന്.............. അത് പ്രണയമല്ല. വെറും ഭ്രമമാണ്...... നിങ്ങള് ഒരാളെ പ്രണയിക്കുന്നു എങ്കില് നിങ്ങള് കരുതും അവളുടെ എല്ലാ വാശികളും അംഗീകരിക്കും എന്ന് ...... അത് പ്രണയമല്ല ...... അത് വിട്ടു വീഴ്ചയാണ്........ മാത്രമല്ല ആ സമയം അവളുമായ് വഴക്കിടുന്നത് പോലും അവളെ വേദനിപ്പിക്കും എന്ന് നിങ്ങള് കരുതും..............അതും പ്രണയമല്ല...കാരുണ്യമാണ്.......എന്നാല് അവള് വേദനിക്കുമ്പോള് അവളെക്കാള് വേദന അനുഭവിക്കുന്നത് നിങ്ങള് ആണെങ്കില്..... നിങ്ങളെക്കാള് നന്നായി നിങ്ങളെ മനസ്സിലാക്കുന്നത് അവളാണെങ്കില്............ അവള് വേദനിക്കരുത് എന്ന് കരുതി ആ പ്രണയത്തെ മനസ്സിനുള്ളില് തന്നെ സുക്ഷിക്കുവാന് കഴിയുകയാണ് എങ്കില്......... ഓര്ക്കുക അതാണ് പ്രണയം ....... അത് മാത്രമാണ് പ്രണയം